Image

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ റോക്‌ലാന്‍ഡിലും യോങ്കേഴ്‌സിലും

ജോസഫ് ഇടിക്കുള Published on 27 July, 2016
ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍  റോക്‌ലാന്‍ഡിലും യോങ്കേഴ്‌സിലും
ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ  (സി ആര്‍ എഫ്) ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷനുകള്‍ 2016 ജൂലൈയില്‍ 29 ,30 ,31 ദിവസങ്ങളില്‍ ന്യൂയോര്‍ക്കില്‍ റോക്‌ലാന്‍ഡിലും യോങ്കേഴ്‌സിലും നടത്തപ്പെടുന്നു. പ്രൊഫെസ്സര്‍ സി എം മാത്യു ചാന്ത്യം ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്, മൂവാറ്റുപുഴ പാണ്ടപ്പള്ളില്‍  മാത്യു ചാന്ത്യം അച്ചന്റെ പുത്രനും കോതമംഗലം മാര്‍ അത്തനേഷ്യസ്സ്  കോളേജ് ബോട്ടണി വിഭാഗം മുന്‍ അധ്യാപകനുമാണ്  പ്രൊഫെസ്സര്‍ സി എം മാത്യു ചാന്ത്യം. പ്രൊഫെസ്സര്‍ എം വൈ യോഹന്നാന്‍ നേരിട്ടു നല്‍കുന്ന ഓണ്‍ലൈന്‍ മെസ്സേജും അതാതു കണ്‍വന്‍ഷനുകളില്‍ ഉണ്ടായിരിക്കും.


പ്രൊഫെസ്സര്‍ എം വൈ യോഹന്നാന്‍ ( മുന്‍ പ്രിന്‍സിപ്പല്‍  കോലഞ്ചേരി  സെന്റ് പീറ്റേഴ്‌സ് കോളേജ് ) നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ്  എന്ന പ്രസ്ഥാനം  കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്, ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാനുള്ള ഈ സുവിശേ മഹാ യോഗത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  വിളിക്കുക : എബി തോമസ്  973  641 6260.
വി ഗീവര്‍ഗീസ്  845 268 4436. 
ബേബി വര്‍ഗീസ്  845  268  0338

വാര്‍ത്ത : ജോസഫ് ഇടിക്കുള 

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍  റോക്‌ലാന്‍ഡിലും യോങ്കേഴ്‌സിലും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍  റോക്‌ലാന്‍ഡിലും യോങ്കേഴ്‌സിലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക