Image

മാധവന്‍നായര്‍ക്ക്‌ വിശീകരണത്തിന്‌ അവസരം നല്‍കി: കേന്ദ്രമന്ത്രി

Published on 06 February, 2012
മാധവന്‍നായര്‍ക്ക്‌ വിശീകരണത്തിന്‌ അവസരം നല്‍കി: കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ആന്‍ഡ്രിക്‌സ്‌ ദേവാസ്‌ കരാര്‍ വിവാദത്തില്‍ മുന്‍ ഐ.എസ്‌.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍ക്ക്‌ അന്വേഷണ സമിതിക്ക്‌ മുമ്പാകെ നിലപാട്‌ വിശദീകരിക്കാന്‍ അവസരം നല്‍കിയിരുന്നുവെന്ന്‌ കേന്ദ്രമന്ത്രി വി നാരായണസ്വാമി പറഞ്ഞു. നിലപാട്‌ വിശദീകരിക്കാന്‍ അവസരം നല്‍കിയില്ലെന്ന്‌ പറഞ്ഞത്‌ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എട്ട്‌ ശാസ്‌ത്രജ്ഞര്‍ക്കും വിശദീകരണം നല്‍കാന്‍ കത്ത്‌ നല്‍കുകയും എട്ട്‌ പേരും മറുപടി നല്‍കുകയും ചെയ്‌തു. ഇതിന്‌ പിന്നാലെ അന്വേഷണ സമിതിയുടെ അധ്യക്ഷനുമായി മാധവന്‍നായര്‍ നേരിട്ട്‌ കൂടിക്കാഴ്‌ച നടത്തുകയുണ്ടായി. ഇതെല്ലാം കഴിഞ്ഞിട്ട്‌ വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയില്ലെന്ന്‌ പറയുന്നത്‌ തെറ്റിദ്ധരിപ്പിക്കാനാണ്‌ നാരായണസ്വാമി പറഞ്ഞു.

എസ്‌ബാന്‍ഡ്‌ സ്‌പെക്ട്രം വിതരണത്തിന്‌ ദേവാസ്‌ കമ്പനിയുമായി ഐ.എസ്‌.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ്‌ കരാറില്‍ ഏര്‍പ്പെട്ടത്‌ കേന്ദ്ര സര്‍ക്കാരുമായി ആലോചിക്കാതെയാണെന്ന്‌ ഇത്‌ സംബന്ധിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക