Image

സി.എം.എ ചീട്ടുകളി മത്സരം: മൈക്കിള്‍ മാണിപറമ്പില്‍ ടീം ജേതാക്കള്‍

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 28 July, 2016
സി.എം.എ ചീട്ടുകളി മത്സരം: മൈക്കിള്‍ മാണിപറമ്പില്‍ ടീം ജേതാക്കള്‍
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ വര്‍ഷംതോറും നടത്തിവരുന്ന 56 ചീട്ടുകളി മത്സരം വന്‍ വിജയമായി. ജൂലൈ 23-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ വച്ചു നടന്ന വളരെ വാശിയേറിയ മത്സരത്തില്‍ ഒന്നാം സമ്മാനമായ കുര്യന്‍ മുല്ലപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും കരസ്ഥമാക്കിയത് മൈക്കിള്‍ മാണിപറമ്പില്‍, ജോര്‍ജ് പുതുശേരില്‍, ജയിംസ് മണിമല എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ്. രണ്ടാം സമ്മാനമായ ജോസഫ് പിള്ളവീട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും കരസ്ഥമാക്കിയത് ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോസ് മുല്ലപ്പള്ളില്‍, ജോസ് പിണര്‍കയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ്.

സി.എം.എ ഹാളില്‍ രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ടോമി അംബേനാട്ട് എല്ലാ കളിക്കാരേയും കാണികളേയും സ്വാഗതം ചെയ്യുകയും, ചീട്ടുകളി ചെയര്‍മാന്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ നിലവിളക്ക് കൊളുത്തി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

രണ്ടു പൂളുകളിലായി നടന്ന മത്സരങ്ങള്‍ വൈകുന്നേരം ആറുമണിക്കാണ് അവസാനിച്ചത്. സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത് ജോസ് മുല്ലപ്പള്ളില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവരാണ്. ക്രമീകരണങ്ങള്‍ക്ക് ടോമി അംബേനാട്ട്, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോര്‍ജ് പുതുശേരില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, രഞ്ജന്‍ ഏബ്രഹാം, ജിതേഷ് ചുങ്കത്ത്, സണ്ണി വള്ളിക്കളം, തൊമ്മന്‍ പൂഴിക്കുന്നേല്‍, ജിമ്മി കണിയാലി, ഷാബു മാത്യു എന്നിവര്‍ നേതൃത്വം നല്‍­കി.
സി.എം.എ ചീട്ടുകളി മത്സരം: മൈക്കിള്‍ മാണിപറമ്പില്‍ ടീം ജേതാക്കള്‍സി.എം.എ ചീട്ടുകളി മത്സരം: മൈക്കിള്‍ മാണിപറമ്പില്‍ ടീം ജേതാക്കള്‍സി.എം.എ ചീട്ടുകളി മത്സരം: മൈക്കിള്‍ മാണിപറമ്പില്‍ ടീം ജേതാക്കള്‍
Join WhatsApp News
Jack Daniel 2016-07-28 09:27:07
Playing cards and drinking goes hand in hand.  Without alcohol any card play is incomplete. 
Christian Brother 2016-07-28 10:47:34
ശരിയായ കളി വരണം എങ്കിൽ കള്ളുകുടിച്ചിരിക്കണം 
Johnny Walker 2016-07-28 12:59:52
ഞാനും ഒണ്ടേ കളിക്കാൻ 
george 2016-07-28 15:30:29
Nilavialakku for Cheetu kali.  What a combination. Kashtam.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക