Image

ശ്രീകൃഷ്ണ ഗാഥകള്‍ കുട്ടികളില്‍ യുക്തിചിന്ത വളര്‍ത്തും: ഡോ.ജി.മാധവന്‍നായര്‍

പി. ശ്രീകുമാര്‍ Published on 29 July, 2016
ശ്രീകൃഷ്ണ ഗാഥകള്‍ കുട്ടികളില്‍ യുക്തിചിന്ത വളര്‍ത്തും: ഡോ.ജി.മാധവന്‍നായര്‍
തിരുവനന്തപുരം: ശ്രീകൃഷ്ണ ഗാഥകള്‍ കുട്ടികളില്‍ യുക്തി ചിന്ത വളര്‍ത്തുമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാര്‍ ഡോ.ജി.മാധവന്‍നായര്‍. ബാലഗോകുലം ജന്മാഷ്ടമി ആഘോഷങ്ങളുടെ സംസ്ഥാനതല സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ഇന്റര്‍നെറ്റിലൂടെ എല്ലാം കിട്ടുന്ന കാലഘട്ടത്തില്‍ പോസ്റ്റുകളുടെ അടിക്കുറുപ്പുകള്‍ പലപ്പോഴും സ്വാര്‍ത്ഥ താത്പര്യത്തോടെയുള്ളവയാണ്. പലപ്പോഴും കുട്ടികള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലഘട്ടമാണ്. ശ്രീകൃഷ്ണഗാഥകള്‍ പഠിക്കുന്നതിലൂടെ കുട്ടികളുടെ മനസ്സ് ശുദ്ധീകരിക്കപ്പെടും. അതിലൂടെ കുട്ടികള്‍ക്ക് യുക്തിപൂര്‍വ്വമായി ചിന്തിക്കുവാന്‍ കഴിയും. അതിനായി കൃഷ്ണഗാഥ കഥകള്‍ ലോകം മുഴുവന്‍ പ്രചരിപ്പിക്കുവാന്‍ ബാലഗോകുലത്തിന് ആകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ പ്രശസ്തമായ അഞ്ച് ശ്രീകൃഷണ സ്വാമി ക്ഷേത്രങ്ങളിലെ തന്ത്രിമാര്‍ ഭദ്രദീപം കൊളുത്തി ചടങ്ങിന് ആരംഭം കുറിച്ചു. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ഗുരുവായൂര്‍ ക്ഷേത്രം ഓതിക്കന്‍ മുന്നൂലം നീലകണ്ഠന്‍ നമ്പൂതിരി, ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതരിപ്പാട്, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം തന്ത്രി പുതുമന ദാമോദരന്‍ നമ്പൂതിരി, തൃച്ചംബരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രം തന്ത്രി കാമ്പ്രം രാജേഷ് നമ്പൂതിരിപ്പാട് എന്നിവര്‍ചേര്‍ന്നാണ് അഞ്ച് വിളക്കുകളില്‍ അഗ്നി പകര്‍ന്നത്. 

ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡപ്യുട്ടിഡയറക്ടര്‍ ആര്‍.സഞ്ജയന്‍, ജന്മാഷ്ടമി ജില്ലാ സംഘാടക സമിതി ചെയര്‍മാന്‍ നന്ദകുമാര്‍ ഐഎഎസ്, ഒ.രാജഗോപാല്‍ എംഎല്‍എ, ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായര്‍, ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി വി.ഹരികുമാര്‍, സംസ്ഥാന സമിതി അംഗം ഡി. നാരായണ ശര്‍മ്മ, ബാലഗോകുലം മേഖലാ കാര്യദര്‍ശി കെ.ബാബു തുടങ്ങിയവര്‍ പങ്കെടുത്തു 
ശ്രീകൃഷ്ണ ഗാഥകള്‍ കുട്ടികളില്‍ യുക്തിചിന്ത വളര്‍ത്തും: ഡോ.ജി.മാധവന്‍നായര്‍
ശ്രീകൃഷ്ണ ഗാഥകള്‍ കുട്ടികളില്‍ യുക്തിചിന്ത വളര്‍ത്തും: ഡോ.ജി.മാധവന്‍നായര്‍
ശ്രീകൃഷ്ണ ഗാഥകള്‍ കുട്ടികളില്‍ യുക്തിചിന്ത വളര്‍ത്തും: ഡോ.ജി.മാധവന്‍നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക