Image

ഒരു "കടായി' കഥ (ഫൈസല്‍ കംഗില­യില്‍)

Published on 29 July, 2016
ഒരു "കടായി' കഥ (ഫൈസല്‍ കംഗില­യില്‍)
എയര്‍ പോര്‍ട്ടിനടുത്തുള്ള ചെറിയ റെസ്‌റ്റോറന്റിലേക്ക് ഏതെങ്കിലും പരിചയമുള്ള മുഖം പ്രതീക്ഷിച്ച് പോക്കര്‍ നിന്നു.

ആരെയും കാണുന്നുമില്ല, വിശപ്പാണെങ്കില്‍ അതിന്റെ ആക്രമണം വലിയ തോതില്‍ ആരംഭിച്ചതിന്റെ സൂചനകള്‍ വയര്‍ കത്തി പടര്‍ന്ന് തന്നപ്പോള്‍ വിവര്‍ണ്ണമായ മുഖവുമായി പോക്കര്‍ റെസ്‌റ്റോറന്റിലേക്ക് കയറി.

പോക്കറ്റില്‍ ഞഠഅ ചഛഘ ഇഅഞഉ അല്ലാതെ ഒരു ചില്ലറ പോലുമില്ല . ഏതെങ്കിലും പരിചിത മുഖം തിരഞ്ഞ പോക്കറിന്റെ കണ്ണിലേക്ക് ഒരു നാട്ടുകാരനെയോ കൂട്ടുകാരനെയോ കാണാന്‍ കഴിഞ്ഞില്ല.

അപ്പോഴാണ്­ വെയ്റ്റര്‍ "ഒരു ബീഫ് കടായി" എന്നു ഉറക്കെ വിളിച്ചു പറഞ്ഞത്. അത് പോക്കറിന്റെ വിശപ്പിന്റെ 'സന്ധി സമാസ'മായി തോന്നി.

പെട്ടെന്ന് കൈ കഴുകി വന്ന പോക്കറിന്റെ മുന്നില്‍ വെയ്റ്റര്‍ ഓര്‍ഡറിനായി കാത്തു നിന്നു. അപ്പോള്‍ പതിഞ്ഞ സ്വരത്തില്‍ പോക്കര്‍ " ഒരു ചോര്‍ കടായി" ബീഫ് കഴിക്കുന്ന ആളെ കണ്ട സംഘിയെ പോലെ വെയ്റ്റര്‍ അവനെ ഒന്ന് തുറിച്ചു നോക്കി.

'ആളെ കളിയാക്കാതെ ങ്ങള് ഓഡര്‍ പറയീ' കടായി ആയിട്ട് മട്ടണും ചിക്കനും ബീഫുമേ ഈടെ ഉള്ളൂ '

ഇത് കേട്ട പോക്കര് കരുതി ഇവിടെ കടായി കൊടുക്കുന്നത് മട്ടണും ബീഫും ചിക്കുനും ഒക്കെ ഉള്ളൂന്ന് , ഏതായാലും വയറിന്റെ കാളലിന് എന്ത് സാധനായാലും വേണ്ടില്ല.

ഒരു മട്ടണ്‍ കടായി രണ്ട് പൊറാട്ടയും കടായി പോരട്ടെ

ഓര്‍ഡര്‍ കേട്ട വെയ്റ്റര്‍ക്ക് അത്ര രുചിച്ചില്ലെങ്കിലും ഉച്ച നേരത്തെ തിരക്കില്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ പറഞ്ഞ സാധനങ്ങള്‍ പോക്കിറിന്റെ മുന്നില്‍ നിരത്തി.

വിശപ്പിന്റെ കാഠിന്യം ഒന്നമര്‍ന്നപ്പോള്‍ പോക്കര്‍ പൊറാട്ടയും മട്ടണും ഉണ്ടായിരുന്ന പ്ലേറ്റിലേക്ക് കുറച്ച് നേരം നോക്കിയിരുന്നു

കൈ കഴുകി വന്നപ്പോള്‍ വെയ്റ്റര്‍ 14 ദിര്‍ഹത്തിന്റെ ബില്ലുമായി നില്‍ക്കുന്നു.

പോക്കര്‍ സ്വകാര്യമായി വെയ്റ്ററോട് " അന്നോടല്ലേ പറഞ്ഞത് കടായിട്ടാക്കണംന്ന്"

അത് കേട്ട വെയ്റ്റര്‍ക്ക് കാലില്‍ നിന്നും ഒന്ന് പെരുത്ത് കയറി.

എന്നാല്‍ ആളെയും കൊണ്ട് കാഷില്‍ ചെന്ന് കാര്യങ്ങള്‍ പറഞ്ഞ് 'ഇനി ങ്ങളെ ഇഷ്ടം പോലെ എന്താച്ച ചെയ്താളിംന്നും ' പറഞ്ഞ് അടുത്ത കസ്റ്റമറെ തേടി പോയി.

കാഷിലിരുന്ന നാദാപുരക്കാരന്‍ കാക്ക പറഞ്ഞ് "കാശ് എടുക്കിന്‍ ഇവിടെ കടം ഒന്നും നടക്കില്ല".

ഓരോ സാധനങ്ങള്‍ക്ക് കടായി, കുടായി എന്നൊക്കെ പേരിട്ടവരെ പ്രാകി നിന്ന പോക്കറിന്റെ മുന്നിലേക്ക് ഒരു ദൈവ ദൂതനെ പോലെ സലാം കയറി വന്നത്

പണ്ട് എരമ്പത്തേലെ ഘജ സ്കൂളില്‍ പഠിക്കുന്ന കാലത്ത് അവന്റെ തലക്ക് കല്ലെടുത്ത് എറിഞ്ഞ് ചോര വന്നത് പോക്കരിന്റ ഓര്‍മ്മയിലേക്ക് ഓടിയെത്തി.

സലാം അതൊക്കെ അന്നേ മറന്നിരുന്നു, '"വാ ഭക്ഷണം കഴിക്കാന്ന് " പറഞ്ഞപ്പോള്‍ ഞാന്‍ കഴിച്ചു കഴിഞ്ഞപ്പോളാണ് പേഴ്‌സ് എടുത്തില്ലാന്ന് ഓര്‍ത്തത് എന്ന ഒരു കള്ളം കൂടെ പറഞ്ഞു.

"അതിനെന്താ ഞാന്‍ കൊടുത്തോളാം" എന്ന് പറഞ്ഞപ്പോള്‍ ശ്വാസവും മാനവും തിരിച്ചു കിട്ടിയ പോക്കരിന്റെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത ഒരു ഭാവം നിറഞ്ഞു നിന്നു.

വയറ്റിലെത്തിയ കടായി എപ്പോഴേ കടങ്കഥയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക