Image

ടൂവൂമ്പായില്‍ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍

Published on 01 August, 2016
ടൂവൂമ്പായില്‍ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍

 ടൂവൂമ്പ: ടൂവൂമ്പ സെന്റ് മേരീസ് കാത്തലിക് കമ്യൂണിറ്റി പരിശുദ്ധ ദൈവ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഓഗസ്റ്റ് 21നു (ഞായര്‍) ആഘോഷിക്കുന്നു.

ടൂവൂമ്പ, 190 ബ്രിഡ്ജ് സ്ട്രീറ്റിലുളള (190 Bridge Street)ഹോളി നെയിം ദേവാലയത്തിലാണ് തിരുനാള്‍ ആഘോഷങ്ങള്‍.

ഉച്ചകഴിഞ്ഞു 3.45നു നടക്കുന്ന കൊടിയേറ്റു ശുശ്രൂഷക്ക് ഫാ. തോമസ് അരീക്കുഴി കാര്‍മികത്വം വഹിക്കും. തുടര്‍ന്നു ഫാ. സുബിന്‍ കടവന്നൂര്‍ തിരുസ്വരൂപ പ്രതിഷ്ഠ നടത്തും. 4.10നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. ജോയിച്ചന്‍ മാമ്മൂട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു നടക്കുന്ന തിരുനാള്‍ പ്രദക്ഷിണത്തിനു ഫാ. വര്‍ഗീസ് വാവോലില്‍ നേതൃത്വം നല്‍കും. ചെണ്ടമേളം ഇപ്‌സ്‌വിച്ച് മെലഡീസ് ഒരുക്കുന്ന ഗാനമേള, സ്‌നേഹ വിരുന്ന് എന്നിവ തിരുനാളിന്റെ ഭാഗമായിരിക്കും. 

തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും ഫാ. തോമസ് അരീക്കുഴി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോളി കരുമത്തി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക