Image

കനവിലെ പ്രണയം ! (കവിത: സോയ നായര്‍)

Published on 01 August, 2016
കനവിലെ പ്രണയം ! (കവിത: സോയ നായര്‍)
കരളിലൊരു കനവായ്­
നിറയും നിന്‍ ചിത്രം
കണ്ട്­ കണ്ടങ്ങ്­
നനയുമെന്‍ മിഴിയും
ഒഴുകുമാ നീരിലൊരു
മൂടലായ്­ മറയും
നനുനനുത്ത നിന്‍ രൂപവും..

വിരലുകള്‍ കോര്‍ത്ത്­
നീ ഹ്യത്തില്‍
കോര്‍ത്തൊരാ
പ്രണയം തുളുംമ്പിയ
നിമിഷവും
എഴുതീടും വരികളിലൊക്കെ
സ്പര്‍ശിച്ച്­ വിരിയിച്ച
ഭൂതായനത്തിന്റെ ഓര്‍മ്മയും..

പറയാന്‍ കരുതി വെച്ചതൊന്നുമേ
പറയാതെ നീ നടന്നകന്ന വഴികളും
അകലുന്ന കാലൊച്ച നോക്കി
നിഴല്‍പ്രതിമയായ്­
നോക്കിനിന്ന നിമിഷങ്ങളും
മിഴികളിലൊരു നനവിന്റെ
കണമൂറിച്ച്­
കവിളോരം തഴുകവേ
കരളേ നീ അറിയുക
കനവിലെ പ്രണയം
നിദ്ര വിട്ട്­ ഉണര്‍ന്നെന്നില്‍
നിന്നകലെയുള്ള
നിന്നിലേക്കെത്തി ചേരുവാന്‍ വെമ്പുന്നുവെന്ന് !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക