Image

ജിസിഎംഎക്കു പുതിയ നേതൃത്വം

Published on 02 August, 2016
ജിസിഎംഎക്കു പുതിയ നേതൃത്വം

ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ (ജിസിഎംഎ) 2016-17 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

പുതിയ ഭാരവാഹികളായി ജോസഫ് മാത്യു (പ്രസിഡന്റ്), ബിസ ജേക്കബ് (വൈസ് പ്രസിഡന്റ്), സില്‍സണ്‍ ബാബു (സെക്രട്ടറി), റീജു ജയിംസ് (ജോ. സെക്രട്ടറി), ദീപു പോള്‍ (ട്രഷറര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോഷി ജോസഫ്, ബിജു കുര്യന്‍, ഷൈജോ സേവ്യര്‍, ബാള്‍ഡ്‌വിന്‍ എന്നിവരേയും തെരഞ്ഞെടുത്തു. 

അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 'പൊന്നോണപുലരി 2016' സെപ്റ്റംബര്‍ 18നു (ഞായര്‍) 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ആഘോഷിക്കാനും തീരുമാനമായി.

റിപ്പോര്‍ട്ട്: സി.പി. സാജു  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക