Image

ഇടവക ദിനവും കൂടാരയോഗ വാര്‍ഷികവും ഓഗസ്റ്റ് ആറിന്

Published on 02 August, 2016
ഇടവക ദിനവും കൂടാരയോഗ വാര്‍ഷികവും ഓഗസ്റ്റ് ആറിന്

 മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ ക്‌നാനായ കൂടാര യോഗത്തിന്റെ വാര്‍ഷികവും ഇടവക ദിനവും സമുചിതമായി ആഘോഷിക്കുന്നു.

ഓഗസ്റ്റ് ആറിനു (ശനി) രണ്ടിന് സോക്കര്‍ ടൂര്‍ണമെന്റിനോടുകൂടി ആഘോഷങ്ങള്‍ ആരംഭിക്കും. മെല്‍ബണിലെ ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്‌സ് പള്ളി ഹാളിലാണ് പരിപാടികള്‍. 

സോക്കര്‍ ടൂര്‍ണമെന്റിനുശേഷം വിവിധ കൂടാരയോഗങ്ങളുടെ പുരാതനപാട്ട് മത്സരം, നടവിളി മത്സരം, വിവിധ കലാപരിപാടികള്‍, പെണ്‍കുട്ടികളുടെ മാര്‍ഗംകളി അരങ്ങേറ്റം, യുവാക്കളുടെ ചെണ്ടമേളം അരങ്ങേറ്റം എന്നിവയും അരങ്ങേറും. 

മെല്‍ബണിലെ വിവിധ കൂടാരയോഗങ്ങളുടെ വ്യത്യസ്തമായ കലാപരിപാടികള്‍ക്കു കൂടാരയോഗങ്ങളുടെ സെക്രട്ടറിമാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, പോഷക സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുമെന്നു സെന്റ് മേരീസ് ക്‌നാനായ ചാപ്ലെയിന്‍ ഫാ. തോമസ് കൂമ്പുക്കല്‍, ട്രസ്റ്റിമാരായ സ്റ്റീഫന്‍ ഓക്കാട്ട്, സോളമന്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക