Image

സൈനിക അട്ടിമറി: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് രാജിവെച്ചു

Published on 07 February, 2012
സൈനിക അട്ടിമറി: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് രാജിവെച്ചു
മാലെ: മാലിദ്വീപില്‍ സൈനിക അട്ടിമറിയെ തുടര്‍ന്ന് പ്രസിഡന്റ് മുഹമ്മദ് നഷീദ് രാജിവെച്ചുവെന്ന് കൊളംബോയിലെ മാലിദ്വീപ് ഹൈക്കമ്മീഷന്‍ വക്താവ് അറിയിച്ചു. സൈന്യവും പോലീസും ഭരണമേറ്റെടുത്തു.

വൈസ്പ്രസിഡന്റ് മുഹമ്മദ് വഹീദ് താല്‍ക്കാലിക പ്രസിഡന്റാകും. വാര്‍ത്താമാധ്യമങ്ങളുടെയും വിമാനത്താവളത്തിന്റെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തു.


അഴിമതിയാരോപണത്തെ തുടര്‍ന്ന് ഒരു ജഡ്ജിയെ പുറത്താക്കാന്‍ പ്രസിഡന്റ് നല്‍കിയ ഉത്തരവിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് മാലിദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായിരിക്കുന്നത്.


തിങ്കളാഴ്ച രാത്രി പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാരെ സൈന്യം നേരിട്ടു. തുടര്‍ന്നാണ് പ്രസിഡന്റ് രാജിവെച്ചത്. കുറേക്കാലമായി പ്രസിഡന്റിനെതിരെ ജനവികാരം ശക്തമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രസിഡന്റ് രാജ്യം വിട്ടുപോയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക