Image

സാമ്പത്തിക വളര്‍ച്ച 6.9 ശതമാനമായി കുറയും

Published on 07 February, 2012
സാമ്പത്തിക വളര്‍ച്ച 6.9 ശതമാനമായി കുറയും
ന്യൂഡല്‍ഹി: 2011-12 സാമ്പത്തിക വര്‍ഷം ഇന്ത്യ 6.9 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് കേന്ദ്രം വിലയിരുത്തുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ അനുമാനപ്രകാരമാണിത്.

സാമ്പത്തിക വിദഗ്ധരുടെയും വിവിധ ഏജന്‍സികളുടെയും അനുമാനത്തേക്കാള്‍ കുറവാണ് ഇത്. 7-7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു മറ്റു ഏജന്‍സികളുടെ നിഗമനം. റിസര്‍വ് ബാങ്ക് ആദ്യം 7.6 ശതമാനമായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും പിന്നീടത് ഏഴ് ശതമാനമാക്കി കുറച്ചു.


കാര്‍ഷിക മേഖലയിലെ വളര്‍ച്ച 2.5 ശതമാനവും നിര്‍മാണ മേഖലയിലേത് 3.9 ശതമാനവുമായിരിക്കുമെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ വിലയിരുത്തല്‍.


കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും ഇന്ത്യന്‍ സമ്പദ്ഘടന 8.4 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക