Image

സീറോ മലബാര്‍ കള്‍ചറല്‍ ഫെസ്റ്റ് 'ദര്‍ശനം 2016' ഓഗസ്റ്റ് ആറിന്

Published on 04 August, 2016
സീറോ മലബാര്‍ കള്‍ചറല്‍ ഫെസ്റ്റ് 'ദര്‍ശനം 2016' ഓഗസ്റ്റ് ആറിന്

  ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ നടക്കുന്ന സംയുക്ത തിരുനാളിനോടനുബന്ധിച്ചു സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് നേതൃത്വം നല്‍കുന്ന കള്‍ചറല്‍ ഫെസ്റ്റ് ദര്‍ശനം 2016 സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് ആറിനു (ശനി) വൈകുന്നേരം നാലിന് ചെംസൈഡ് വെസ്റ്റ് (685 ഹാമില്‍ട്ടന്‍ റോഡ്) ക്രേഗ്‌സലി സ്റ്റേറ്റ് സ്‌കൂള്‍ ഹാളില്‍ ഫാ. ഫെര്‍ണാഡോയുടെ കാര്‍മികത്വത്തിലുള്ള ദിവ്യബലിയെത്തുടര്‍ന്നാണ് കള്‍ചറല്‍ ഫെസ്റ്റ് അരങ്ങേറുക. 

ക്യൂന്‍സ്‌ലാന്‍ഡ് പ്രതിപക്ഷ നേതാവും മുന്‍ ട്രഷററുമായ ടിം നിക്കോള്‍സ്, ക്യൂന്‍സ് ലാന്‍ഡ് വികസന, മൈനിംഗ് മന്ത്രി ആന്റണി ലൈനം എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. 

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും പരിശുദ്ധ കന്യാമറിയത്തിന്റേയും വിശുദ്ധ മേരി മക്‌ലിപ്പിന്റെയും തിരുനാളിന്റെ കൊടിയേറ്റു ഓഗസ്റ്റ് അഞ്ചിനു (വെള്ളി) നടക്കും. വൈകുന്നേരം ഏഴിനു പ്രസുദേന്തി വാഴ്ച, ദിവ്യബലി എന്നിവയ്ക്ക് ഫാ. ജോണ്‍ പനന്തോട്ടം കാര്‍മികത്വം വഹിക്കും. 

ഏഴിനു (ഞായര്‍) മൂന്നിനു ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. വര്‍ഗീസ് വാവോലി മുഖ്യകാര്‍മികത്വം വഹിക്കും. ബ്രിസ്‌ബേന്‍ രൂപതാധ്യക്ഷന്‍ മാര്‍ക്ക് കോള്‍റിഡ്ജ് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു വിശുദ്ധ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണം, സ്‌നേഹവിരുന്ന്, കരിമരുന്നു കലാപ്രകടനം എന്നിവ നടക്കും. നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ചര്‍ച്ച് ആണ് തിരുനാളിന്റെ വേദി. 

തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും ഇടവക വികാരി ഫാ. വര്‍ഗീസ് വാവോലി സ്വാഗതം ചെയ്തു. 

ഷൈജു തോമസ്, കരോള്‍സണ്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. 

റിപ്പോര്‍ട്ട്: ജോളി കരുമത്തി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക