Image

ഒക്‌ലന്‍ഡില്‍ കാവാലം അനുസ്മരണ സന്ധ്യ ഓഗസ്റ്റ് 27ന്

Published on 06 August, 2016
ഒക്‌ലന്‍ഡില്‍ കാവാലം അനുസ്മരണ സന്ധ്യ ഓഗസ്റ്റ് 27ന്
 ഒക്‌ലന്‍ഡ്: ന്യൂസിലന്‍ഡിലെ ഒക്‌ലന്‍ഡില്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കിവി ഇന്ത്യന്‍സ് തിയേറ്റര്‍ കാവാലം സന്ധ്യ അവതരിപ്പിക്കുന്നു. 

ഓഗസ്റ്റ് 27നു ഒക്‌ലന്‍ഡിലെ പാപ്പറോയിറ്റോയിലുള്ള സെന്റ് ജോര്‍ജ് ആംഗ്ലിക്കന്‍ ചര്‍ച്ച് ഹാളില്‍ വൈകുന്നേരം ആറിനാണ് സന്ധ്യ അരങ്ങേറുക. 

ഒക്‌ലന്‍ഡിലെ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന അനുസ്മരണ സന്ധ്യയില്‍ കാവാലം ഗാനങ്ങള്‍, കാവാലം സാഹിത്യം, കാവാലം നാടക സംഗ്രഹം, നാടകരംഗങ്ങള്‍, നാടക കളരി സമര്‍പ്പണം തുടങ്ങിയവ അവതരിപ്പിക്കുന്നതാണ്. 

പത്തുവര്‍ഷത്തിലധികമായി ആറു മലയാള നാടകങ്ങള്‍ ന്യൂസിലന്‍ഡിലെ വിവിധ വേദികളില്‍ അവതരിപ്പിച്ച കിവി ഇന്ത്യന്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബാണ് സംരംഭത്തിനു പിന്നില്‍. ചടങ്ങില്‍ കിവി ഇന്ത്യന്‍സ് തിയേറ്റര്‍ അവതരിപ്പിക്കുന്ന പുതിയ നാടകത്തിന്റെ സമര്‍പ്പണവും നടക്കും. 

പ്രവേശനം സൗജന്യമായ കലാസന്ധ്യയില്‍ കേരള വിഭവങ്ങളടങ്ങിയ ഭക്ഷണശാലയും ഒരുക്കിയിട്ടുണെ്ടന്നു കിവി ഇന്ത്യന്‍സ് ചെയര്‍മാന്‍ ജോസഫ് ജോര്‍ജ് അറിയിച്ചു.

റിപ്പോര്‍ട്ട്: സോബി ബര്‍ണാര്‍ഡ് തോമസ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക