Image

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ചര്‍ച്ചയ്ക്കായി സിറിയയില്‍ എത്തി

Published on 07 February, 2012
റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ചര്‍ച്ചയ്ക്കായി സിറിയയില്‍ എത്തി
മോസ്‌കോ: റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ചര്‍ച്ചയ്ക്കായി സിറിയയില്‍ എത്തി. റഷ്യന്‍ വിദേശകാര്യവിഭാഗം രഹസ്യാന്വേഷണ വിഭാഗം മേധാവി മിഖൈല്‍ ഫ്രാദ്‌കോവുമൊത്താണ് സെര്‍ജി ലാവ്‌റോവ് എത്തിയത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദുമായുള്‍പ്പെടെ ഇരുവരും ചര്‍ച്ച നടത്തും. വിമാനത്താവളത്തില്‍ ആസാദ് അനുകൂലികള്‍ ലാവ്‌റോവിനെ സ്വീകരിക്കാനെത്തിയിരുന്നു. 

വിമാനത്താവളത്തില്‍ നിന്നുള്ള വഴിയുടെ ഇരുവശവും ആസാദ് അനുകൂലികള്‍ സിറിയന്‍ പതാകയുമായി ലാവ്‌റോവിനെ സ്വീകരിച്ചു. സിറിയയ്‌ക്കെതിരേ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം ചൈനയെ കൂട്ടുപിടിച്ച് വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയ ശേഷമാണ് റഷ്യ ലാവ്‌റോവിനെ ചര്‍ച്ചയ്ക്ക് അയച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക