Image

ടു ജി സ്‌പെക്ട്രം അന്വേഷണം: സിബിഐ മേധാവി സിവിസിയുമായി കൂടിക്കാഴ്ച നടത്തി

Published on 07 February, 2012
ടു ജി സ്‌പെക്ട്രം അന്വേഷണം: സിബിഐ മേധാവി സിവിസിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ മേധാവി എ.പി. സിംഗ് ചീഫ് വിജിലന്‍സ് കമ്മീഷണര്‍ പ്രദീപ് കുമാറുമായി കൂടിക്കാഴ്ച നടത്തി. സിബിഐ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ സിവിസി മുഖേന അറിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കൂടിക്കാഴ്ച. 

അന്വേഷണത്തില്‍ ഏറെ പുരോഗതി കൈവരിച്ചതിന് സിംഗിനെ സിവിസി അഭിനന്ദിച്ചു. അന്വേഷണം ഏറെ മുന്നേറിയതായും ഇടപാടുകളിലെ യഥാര്‍ഥ തുക സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും സിബിഐ മേധാവി ചീഫ് വിജിലന്‍സ് കമ്മീഷണറെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക