Image

കെഎച്ച്എസ്എം കര്‍ക്കിടക വാവു ബലി ആചരിച്ചു

Published on 08 August, 2016
കെഎച്ച്എസ്എം കര്‍ക്കിടക വാവു ബലി ആചരിച്ചു

 മെല്‍ബണ്‍: മുന്‍ വര്‍ഷത്തെപോലെ ഈ വര്‍ഷവും കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ സാമൂഹ കര്‍ക്കിടക വാവുബലി ആചരിച്ചു.

വാവുദിവസം രാവിലെ ഏഴു മുതല്‍ 10 വരെ ഡോണ്‍കാസ്റ്റര്‍ ഈസ്റ്റ് പബ്ലിക് ഹാളില്‍ നടന്ന ബലിതര്‍പ്പണത്തില്‍ അറുപതോളം പേര്‍ ബലി കര്‍മം ചെയ്തു. ശിവശ്രീ മഹേശ്വര കുരുക്കള്‍ ബലി കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കി.

എല്ലാ വര്‍ഷവും കെഎച്ച്എസ്എം നടത്തുന്ന ബലിതര്‍പ്പണത്തിനു വന്‍ പ്രതികരണമാണ് മെല്‍ബണ്‍ നിവാസികളില്‍ നിന്നും ലഭിക്കുന്നതെന്നും വരും വര്‍ഷങ്ങളിലും ഇതുപോലുള്ള ആചരണങ്ങള്‍ തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: വിജയകുമാരന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക