Image

മാവോയിസ്റ്റുകള്‍ രാജ്യത്തെ വനമേഖല നശിപ്പിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്

Published on 07 February, 2012
മാവോയിസ്റ്റുകള്‍ രാജ്യത്തെ വനമേഖല നശിപ്പിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ രാജ്യത്തെ വനമേഖല നശിപ്പിക്കുകയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ആന്ധ്രയില്‍ മാവോയിസ്റ്റുകള്‍ വനമേഖലയില്‍ വരുത്തിയ കേടുപാട് മൂലം 2008-09 കാലയളവില്‍ വനവിസ്തൃതി 367 സ്‌ക്വയര്‍ കിലോമീറ്റര്‍ കുറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിലവില്‍ 78.29 മില്യന്‍ ഹെക്ടര്‍ സ്ഥലമാണ് രാജ്യത്തെ വനമേഖല. മൊത്തം ഭൂപ്രദേശത്തിന്റെ 23.81 ശതമാനം വരുമിത്. 2020 ഓടെ രാജ്യത്തെ വനവിസ്തൃതി 33 ശതമാനമാക്കണമെന്ന ലക്ഷ്യം മുന്നിലുള്ളപ്പോഴാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ആന്ധ്രയെക്കൂടാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വനമേഖലയിലും കുറവ് വന്നിട്ടുണ്‌ടെന്നാണ് സര്‍വേയില്‍ വ്യക്തമാകുന്നത്. എന്നാല്‍ രാജസ്ഥാന്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വനവിസ്തൃതി കൂടിയിട്ടുണ്ട്. 

2008 ഒക്‌ടോബര്‍ മുതല്‍ 2009 മാര്‍ച്ച് വരെ ഉപഗ്രഹങ്ങള്‍ വഴി ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക