Image

കെ.എം. മാണിക്കും കേരള കോണ്‍ഗ്രസിനും പിന്തുണ പ്രഖ്യാപിച്ചു

Published on 09 August, 2016
കെ.എം. മാണിക്കും കേരള കോണ്‍ഗ്രസിനും പിന്തുണ പ്രഖ്യാപിച്ചു

 മെല്‍ബണ്‍: യുഡിഎഫില്‍ നിന്നും പുറത്തുപോയി പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ കേരള കോണ്‍ഗ്രസ് ചരല്‍കുന്നില്‍ എടുത്ത തീരുമാനത്തിനു പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. 

കഴിഞ്ഞ മുപ്പത്തിനാല് വര്‍ഷക്കാലം യുഡിഎഫിനു കരുത്തു പകര്‍ന്ന കേരള കോണ്‍ഗ്രസിനും കെ.എം. മാണിക്കും എതിരായി യുഡിഫിലെ പ്രമുഖ കക്ഷി നടത്തിയ പടനീക്കങ്ങളില്‍ ഉളള പ്രതിഷേധമാണ് പ്രത്യേക ബ്ലോക്കായിരിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. ഈ തീരുമാനം വഴി കേരള കോണ്‍ഗ്രസ് പാര്‍ട്ടി കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ഘടകം ആയി മാറുവാന്‍ പോകുകയാണെന്നും ഓസ്‌ട്രേലിയ കമ്മിറ്റി വിലയിരുത്തി.

പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റിയുടെ പ്രസിഡന്റ് റെജി പാറയ്ക്കന്‍, കോര്‍ കമ്മിറ്റി അംഗങ്ങളായ സിജോ ഈന്തനംകുഴി (ബെല്ലാറട്ട്), ജിജി കുഴികുളം (ഷെപ്പേര്‍ട്ടന്‍), റ്റോം പഴയമ്പളളി (താസ്‌മേനിയ), സുനില്‍ ഫിലിപ്പ് (അഡലൈഡ്), കുര്യാക്കോസ് തോപ്പില്‍ (ടൗണ്‍സ്‌വില്ലാ), മെല്‍വിന്‍ ദേവ്യാ (സിഡ്‌നി), ആനീസ് ജോയി (ബ്രിസ്‌ബേന്‍), ഐന്‍സ്റ്റീന്‍ വാലായില്‍ (പെര്‍ത്ത്), ബിബിന്‍ തോമസ് (ഡാര്‍വിന്‍), തോമസ് വാതനപ്പളളി, കിഷോര്‍ ജോസ്, അലക്‌സ് കുന്നത്ത്, സാബു എടത്വാ, ടോമി കുഞ്ചെറിയ, സ്റ്റീഫന്‍ ഓക്കാട്ട്, ഷാജന്‍ ജോര്‍ജ് (മെല്‍ബണ്‍) എന്നിവര്‍ ടെലിഫോണ്‍ കോണ്‍ഫറന്‍സിലൂടെ പിന്തുണ അറിയിച്ചു. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക