Image

കൈരളി ബ്രിസ്‌ബേന്‍ ഓണാഘോഷം സെപ്റ്റംബര്‍ 24ന്

Published on 09 August, 2016
കൈരളി ബ്രിസ്‌ബേന്‍ ഓണാഘോഷം സെപ്റ്റംബര്‍ 24ന്

 ബ്രിസ്‌ബേന്‍: കൈരളി ബ്രിസ്‌ബേനിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 24നു ആഘോഷിക്കുന്നു. വൈകുന്നേരം നാലു മുതല്‍ 724 ബ്ലന്‍ഡര്‍ റോഡ്, ഡ്യൂറാക് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍. 

കേരളത്തിന്റെ തനതു രുചികൂട്ടുകളോടെ ഒരുക്കുന്ന ഓണസദ്യ ഈ വര്‍ഷത്തെ ആഘോഷത്തിന്റെ പ്രത്യേകതയാണ്. 

ഓണാഘോഷത്തിന്റെ ഭാഗമായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി നവംബര്‍ അഞ്ചിനു (ശനി) ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരം സംഘടിപ്പിക്കുന്നു. പുരുഷ വിഭാഗത്തില്‍ ഒന്നാം സമ്മാനം 1001 ഡോളറും രണ്ടാം സമ്മാനം 501 ഡോളറും മൂന്നാം സമ്മാനം 251 ഡോളറുമാണ്. വനിതാ വിഭാഗത്തില്‍ ഒന്നാം സമ്മാനം 501 ഡോളറും രണ്ടാം സമ്മാനം 151 ഡോളറുമാണ്. 

അത്തപ്പൂക്കളവും തുമ്പി തുള്ളലും കൊട്ടും കുരവയുമായി ലോകമെങ്ങുമുള്ള ഓരോ മലയാളിക്കുമൊപ്പം ഓണത്തെ വരവേല്‍ക്കാന്‍ ബ്രിസ്‌ബേനിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും കൈരളി ബ്രിസ്‌ബേന്‍ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ടോണിയോ തോമസ്, സെക്രട്ടറി ഹണി പൈനേടത്ത് എന്നിവര്‍ അറിയിച്ചു.

കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ടോണിയോ തോമസ് 0414 656 436, ഹണി പൈനേടത്ത് 042 626 2001, റോയ് മാത്യു 042 561 2927 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ടോം ജോസഫ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക