Image

ജീവിതം ഒരു പവിത്ര ജലാശയം (സി. ആന്‍ഡ്രൂസ്സ്)

Published on 08 August, 2016
ജീവിതം ഒരു പവിത്ര ജലാശയം (സി. ആന്‍ഡ്രൂസ്സ്)
തെളിഞ്ഞ ജലാശയം പോലെ
മണല്‍ത്തിട്ടകളുള്ളടിത്തട്ടുമായി
ജീവിത പ്രാരംഭം.
ഒരു തരിമണല്‍ കൊണ്ടെറിയുമ്പോള്‍
കുഞ്ഞല നെയ്തത് താഴുന്നു.
ചേറുണ്ടുകളെറിഞ്ഞാലോ
അലഞൊറിയുമ്മവയെന്നാല്‍
താഴെ മണലിനെ മൂടും.
നിത്യവുമങ്ങനെ നിക്ഷേപിച്ചാല്‍
ജലത്തിന്‍ വിമലിമയകലും
ഇനിയൊരു കല്ലെറിയുമ്പോള്‍
കരിയല ഞൊറിയും കായല്‍
താഴെത്തട്ടിലെ ചെളികളിളകി
വെള്ളം കാളിമയാളും
കല്ലിന്‍ പതനം കലക്കിയ വെള്ളം
വീണ്ടും തെളിയാന്‍ തുടങ്ങും
എങ്കിലും അടിയില്‍ അടിഞ്ഞൊരു ചെളിയില്‍
വെള്ളം മലിമസമാകും
മാതാപിതാക്കള്‍ ഗുരുഭൂതന്മാര്‍
മിത്രങ്ങള്‍ പ്രിയ ബന്ധു ജനങ്ങള്‍
പ്രതിദിനം നമ്മില്‍ ചൊരിയുന്നുണ്ടീ
ചേറുണ്ടകളുടെ കൂമ്പാരങ്ങള്‍
കാരണമില്ലാതാരോ നമ്മേ
ക്ഷോഭിപ്പിച്ചാല്‍ ചെളികളിളകും
കലിപൂണ്ടേതോ കരിവേഷത്തില്‍
നാമാകുമ്പോള്‍ അവരെതിര്‍ക്കും
അവരറിയുന്നില്ലവരാണീ ചെളി
നമ്മിലെറിഞ്ഞത് എന്നൊരു സത്യം
മടക്കാന്‍ നമ്മള്‍ ശീലിക്കേണം
ചേറുണ്ടകളെ കൈപ്പറ്റാതെ
എങ്കില്‍ ജീവിതമെന്ന ജലാശയം
എന്നും നിര്‍മ്മലമായി നിലകൊള്ളും
************
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക