Image

കൂടാര വാര്‍ഷികവും ഇടവക ദിനവും സമുചിതമായി ആഘോഷിച്ചു

Published on 10 August, 2016
കൂടാര വാര്‍ഷികവും ഇടവക ദിനവും സമുചിതമായി ആഘോഷിച്ചു

മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ കൂടാരയോഗ വാര്‍ഷികവും ഇടവക ദിനവും ആഘോഷിച്ചു. പാലക്കാട്ട് ജഫറി മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെന്റോടുകൂടി പരിപാടികള്‍ ആരംഭിച്ചു.

വിവിധ കൂടാരയോഗങ്ങള്‍ തമ്മിലുളള സോക്കര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കാല്‍വരി കൂടാരയോഗവും രണ്ടാം സ്ഥാനം സെഹിയോന്‍ കൂടാരയോഗവും കരസ്ഥമാക്കി.

ആവേശം വിതറിയ നടവിളി മത്സരത്തില്‍ ഒന്നാം സ്ഥാനം സെഹിയോന്‍ കൂടാരയോഗവും രണ്ടാം സ്ഥാനം ബേദ്‌ലഹേം കൂടാരയോഗവും കരസ്ഥമാക്കി. പുരാതനപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നസ്രേത്ത് കൂടാരയോഗവും രണ്ടാം സ്ഥാനം സെഹിയോന്‍ കൂടാരയോഗവും നേടി.

തുടര്‍ന്നു സൗത്ത് ഈസ്റ്റ് സെന്ററിലെ പെണ്‍കുട്ടികളുടെ മാര്‍ഗം കളി അരങ്ങേറ്റം നടന്നു. വിവിധ കൂടാരയോഗങ്ങളുടെ കലാപരിപാടികളും സദസിനു വിസ്മയമായി.

ബിറ്റ്‌സ് ബൈ സെന്റ് മേരീസ് ചെണ്ടമേളത്തിന്റേയും നാസിക്ക് ഡോളിന്റേയും അരങ്ങേറ്റവും ആവേശം അലതല്ലിയ സ്റ്റേജില്‍ അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ സ്‌പോര്‍ട്‌സ് ഡേയില്‍ വിജയികള്‍ ആയവര്‍ക്ക് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ചാപ്ലെയിന്‍ ഫാ. തോമസ്, കുമ്പുക്കല്‍, ട്രസ്റ്റിമാരായ സ്റ്റീഫന്‍ ഓക്കാട്ട്, സോളമന്‍ ജോര്‍ജ്, മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സജി ഇല്ലിപ്പറമ്പില്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഇടവകാംഗങ്ങള്‍ ഒത്തു ചേരുന്ന കലാമത്സരങ്ങള്‍ ഒന്നിനൊന്നു മെച്ചമായിരുന്നു. വിവിധ കൂടാരയോഗങ്ങളുടെ സെക്രട്ടറിമാര്‍, കോഓര്‍ഡിനേറ്റേഴ്‌സ് എന്നിവര്‍ പരിപാടികള്‍ക്കു ചുക്കാന്‍ പിടിച്ചു. ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി, ഫാ. തോമസ് കുമ്പുക്കല്‍, ട്രസ്റ്റിമാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. രാത്രി ഒമ്പതിനു നടന്ന സ്‌നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക