Image

കാന്‍ബറയില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഒരുക്കങ്ങള്‍ തുടങ്ങി

Published on 10 August, 2016
കാന്‍ബറയില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഒരുക്കങ്ങള്‍ തുടങ്ങി

 കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാളിനു വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. 

സെപ്റ്റംബര്‍ 30, ഒക്‌ടോബര്‍ ഒന്ന്, രണ്ട് (വെള്ളി, ശനി, ഞായര്‍) തീയതികളിലാണു തിരുനാളാഘോഷം. 

വെള്ളി വൈകുന്നേരം ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍ യാരാളുംല സെന്റ് പീറ്റര്‍ ചാനെല്‍സ് പള്ളിയില്‍ തിരുനാളിനു കൊടിയേറ്റും. തുടര്‍ന്നു മുന്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കു കാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കും. 

ശനി രാവിലെ മുതല്‍ കാന്‍ബറ മെറിച്ചി കോളജില്‍ ഇടവക ദിനാഘോഷ പരിപാടികളും വെകുന്നേരം കലാസന്ധ്യയും സ്‌നേഹവിരുന്നും നടക്കും. 

പ്രധാന തിരുനാള്‍ ദിനമായ ഞായര്‍ ഉച്ചകഴിഞ്ഞു 3.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും പൗരാണിക സുറിയാനി തനിമയോടെയുള്ള തിരുനാള്‍ പ്രദക്ഷിണവും തുടര്‍ന്നു സ്‌നേഹവിരുന്നും നടക്കും. 

തിരുനാളിനു ഒരുക്കമായി സെപ്റ്റംബര്‍ 19 മുതല്‍ 30 വരെ ദിവസങ്ങളില്‍ വൈകുന്നേരം 6.30നു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന ഉണ്ടായിരിക്കും.

തിരുനാള്‍ ആഘോഷത്തിന്റെ വിജയത്തിനായി ഫാ. മാത്യു കുന്നപ്പിള്ളില്‍ (വികാരി), സിജു ജോര്‍ജ്, രാജു തോമസ്, ബെന്നികണ്ണമ്പുഴ (കൈക്കാരന്മാര്‍), കെന്നഡി ഏബ്രഹാം (ജനറല്‍ കണ്‍വീനര്‍), ലിജോ ജോസഫ് (ലിറ്റര്‍ജി), ഡിജോ ജോസഫ് (ഡെക്കറേഷന്‍), ജിബിന്‍ സെബാസ്റ്റ്യന്‍ (കള്‍ചറല്‍), സോജി ഏബ്രഹാം (ഫുഡ്), ആന്‍സി ജോര്‍ജി (സ്‌പോര്‍ട്‌സ്) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങി. അജയ് തോമസ്, അനീഷ് സെബാസ്റ്റ്യന്‍, ആന്റണി പന്തപ്പള്ളില്‍, ബിജു പുളിക്കാട്ട്, ചാള്‍സ് ജോസഫ്, ഡിജോ ജോസഫ്, ജയിംസ് ഇഗ്‌നേഷ്യസ്, ജോബിന്‍ ജോണ്‍, റോണി കുര്യന്‍, സജിമോന്‍ തോമസ്, സെബാസ്റ്റ്യന്‍ വര്‍ഗീസ്, ഷിനു ജേക്കബ്, ത്രേസ്യാമ്മ മാത്യു, ടൈറ്റസ് ജോണ്‍ എന്നിവരാണ് തിരുനാള്‍ പ്രസുദേന്തിമാര്‍. വിവരങ്ങള്‍ക്ക്: ഫാ. മാത്യു കുന്നപ്പിള്ളില്‍ 0478059616. 

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക