Image

ന്യൂസിലന്‍ഡ് നാഷണല്‍ ബൈബിള്‍ ക്വിസ് മത്സരം ഓഗസ്റ്റ് 21ന്

Published on 12 August, 2016
ന്യൂസിലന്‍ഡ് നാഷണല്‍ ബൈബിള്‍ ക്വിസ് മത്സരം ഓഗസ്റ്റ് 21ന്

 ഒക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍
സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടി നാഷണല്‍ ബൈബിള്‍ ക്വിസ് മത്സരം നടത്തുന്നു. 

ഓഗസ്റ്റ് 21നു (ഞായര്‍) ഉച്ചകഴിഞ്ഞു മൂന്നിനു എല്ലസ്‌ളി കാത്തലിക് പള്ളിയിലാണ് മത്സരം. ഒക്‌ലന്‍ഡിനു പുറമേ ഫാന്‍ഗരെ, ഹാമില്‍ട്ടന്‍, പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്ത്, ഹാസ്റ്റിംഗ്‌സ് എന്നീ സണ്‍ഡേ സ്‌കൂളുകളില്‍ നിന്നുമുള്ള കുട്ടികളും മത്സരത്തില്‍ പങ്കെടുക്കും. ഫാ. മനോജ് കുന്നത്ത് ആണ് ക്വിസ് മാസ്റ്റര്‍.

പത്തു റൗണ്ടുകളായിട്ടാണ് മത്സരം. വിജയികള്‍ക്ക് ന്യൂസിലന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ കപ്പ് എവര്‍ റോളിംഗ് ട്രോഫിയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് കാഷ് അവാര്‍ഡുകളും സമ്മാനിക്കും.

സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തവര്‍ക്ക് മിഷന്‍ ചാപ്ലെയിന്‍ ഫാ. ജോയ് തോട്ടംകര നന്ദി അറിയിച്ചു. കൂടുതല്‍ കുട്ടികള്‍ ബൈബിള്‍ ഗൗരവമായി 
പഠിക്കുന്നതിനു മത്സരം സഹായകമാകട്ടെയെന്നു ഫാ. ജോയ് ആശംസിച്ചു. പങ്കെടുക്കുന്ന ടീമുകള്‍ ഉച്ചകഴിഞ്ഞു 2.30നു റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 

പ്രവാസി മലയാളികളുടെ ഇടയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു മത്സരം ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക