Image

ക്രിസ്തു ശിഷ്യന്‍ പീലിപ്പോസിന്റെ ശവകുടീരം ടര്‍ക്കിയില്‍ കണ്ടുപിടിച്ചു

ജോര്‍ജ് ജോണ്‍ Published on 08 February, 2012
ക്രിസ്തു ശിഷ്യന്‍ പീലിപ്പോസിന്റെ ശവകുടീരം ടര്‍ക്കിയില്‍ കണ്ടുപിടിച്ചു
ഫ്രാങ്ക്ഫര്‍ട്ട് : ക്രിസ്തു ശിഷ്യന്‍ പീലിപ്പോസിന്റെ ശവകുടീരം ടര്‍ക്കിയിലെ പമുക്കെലക്കടുത്ത് ഹെറാപ്പോളിസ് അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു അന്തര്‍ദേശീയ ആര്‍ക്കിയോളജിക്കല്‍ ടീം മണ്ണിനടിയില്‍ നിന്നും കുഴിച്ചെടുത്തു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, നോര്‍വേ എന്നീ രാജ്യക്കാരാണ് ഈ അന്തര്‍ദേശീയ ആര്‍ക്കിയോളജിക്കല്‍ ടീമിലുണ്ടായിരുന്നത്. ഇത് ക്രിസ്തു ശിഷ്യന്‍ പീലിപ്പോസിന്റെ ശവകുടീരം തന്നെയാണെന്ന് ഈ അന്തര്‍ദേശീയ ആര്‍ക്കിയോളജിക്കല്‍ ടീം സാക്ഷ്യപ്പെടുത്തുന്നു.

ഹെറാപ്പോളിസില്‍ ഒന്നാം നൂറ്റാണ്ടില്‍ പണിത ഒരു ദേവാലയം ഉണ്ടായിരുന്നു. ഈ ദേവാലയത്തിന് കേടുപാട് സംഭവിക്കുകയും അഞ്ചാം നൂറ്റാണ്ടില്‍ ഇതിന് മുകളില്‍ മറ്റൊരു ദേവാലയം പണിയുകയു ചെയ്തു. ഈ ദേവാലയത്തില്‍ ആര്‍ക്കിയോളജിക്കല്‍ ടീം നടത്തിയ കുഴിച്ചിലിനിടയിലാണ് ക്രിസ്തു ശിഷ്യന്‍ പീലിപ്പോസിന്റെ ശവകുടീരം കണ്ടെടുത്തത്. അപ്പസ്‌തോലന്‍ പീലിപ്പോസിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കോണ്‍സ്റ്റാന്റിനോപ്പോളില്‍ സൂക്ഷിച്ചതിന് ശേഷം മറ്റ് അപ്പസ്‌തോലന്മാരുടെ അവശിഷ്ടങ്ങളോടൊപ്പം റോമിലേക്ക് മാറ്റി.
ക്രിസ്തു ശിഷ്യന്‍ പീലിപ്പോസിന്റെ ശവകുടീരം ടര്‍ക്കിയില്‍ കണ്ടുപിടിച്ചു
അപ്പസ്‌തോലന്‍ പീലിപ്പോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക