Image

അനൂജ്‌ ബിദ്‌വെയുടെ പേരില്‍ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ്‌ ആരംഭിക്കുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 08 February, 2012
അനൂജ്‌ ബിദ്‌വെയുടെ പേരില്‍ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ്‌ ആരംഭിക്കുന്നു
ലണ്‌ടന്‍: മാഞ്ചസ്റ്ററില്‍ വംശീയാക്രമണത്തില്‍ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി അനൂജ്‌ ബിദ്‌വെയുടെ ഓര്‍മയ്‌ക്കായി ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ്‌ ആരംഭിക്കുന്നു. അനൂജ്‌ കൊല്ലപ്പെടുമ്പോള്‍ ഈ യൂണിവേഴ്‌സിറ്റിയിലെ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിയായിരുന്നു.

അതിസമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു അനൂജ്‌ എന്നും, അവന്റെ സ്‌മരണ അനശ്വരമാക്കാന്‍ ഏറ്റവും നല്ല മാര്‍ഗമെന്ന നിലയിലാണ്‌ സ്‌കോളര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തുന്നതെന്നും യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ പ്രഫ. മാര്‍ക്ക്‌ ഇ. സ്‌മിത്ത്‌.

ഡിസംബര്‍ 26നാണ്‌ ഇരുപത്തിമൂന്നുകാരനായ അനൂജ്‌ വെടിയേറ്റു മരിക്കുന്നത്‌. ബോക്‌സിംഗ്‌ ഡേയില്‍ കൂട്ടുകാര്‍ക്കൊപ്പം നടന്നു പോകുമ്പോഴായിരുന്നു പ്രകോപനം കൂടാതെയുള്ള ആക്രമണം.

പൂനെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഗ്രാജ്വേഷന്‍ കഴിയുന്ന ഒരു വിദ്യാര്‍ഥിക്ക്‌ എംഎസ്‌സി എന്‍ജിനീയറിംഗിനുള്ള സ്‌കോളര്‍ഷിപ്പാണ്‌ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി നല്‍കുക. പൂനെ യൂണിവേഴ്‌സിറ്റിയിലെയും പൂര്‍വവിദ്യാര്‍ഥിയായിരുന്നു അനൂജ്‌ . സ്‌കോളര്‍ഷിപ്പ്‌ നേടുന്ന ആദ്യ വിദ്യാര്‍ഥി അടുത്ത ഒക്‌ടോബറില്‍ ലങ്കാസ്റ്ററില്‍ എത്തും.
അനൂജ്‌ ബിദ്‌വെയുടെ പേരില്‍ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ്‌ ആരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക