Image

പാലസ്‌തീന്‍ പ്രധാനമന്ത്രി കുവൈത്തില്‍ സന്ദര്‍ശനത്തിനെത്തി

Published on 08 February, 2012
പാലസ്‌തീന്‍ പ്രധാനമന്ത്രി കുവൈത്തില്‍ സന്ദര്‍ശനത്തിനെത്തി
കുവൈറ്റ്‌ സിറ്റി: പാലസ്‌തീന്‍ പ്രധാനമന്ത്രി ഇസ്‌മാഈല്‍ ഹനിയ്യ കുവൈത്തില്‍ സന്ദര്‍ശനത്തിനെത്തി അമീര്‍ ശൈഖ്‌ സ്വബാഹ്‌ അല്‍ അഹ്മദ്‌ അസ്വബാഹ്‌, കിരീടാവകാശി ശൈഖ്‌ നവാഫ്‌ അല്‍ അഹ്മദ്‌ അസ്വബാഹ്‌, പ്രധാനമന്ത്രി ശൈഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അസ്വബാഹ്‌ എന്നിവഡമായി കൂടിക്കാഴ്‌ച നടത്തിയ ഹനിയ്യ കുവൈത്ത്‌ ഭരണകൂടവും ജനങ്ങളും ഫലസ്‌തീന്‍ ജനതക്ക്‌ നല്‍കുന്ന പിന്തുണക്ക്‌ കൃതജ്ഞത രേഖപ്പെടുത്തി. ഐക്യ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുന്നതിനായി ദോഹയില്‍ ഫതഹ്‌ നേതാവ്‌ മഹ്മൂദ്‌ അബ്ബാസും ഹമാസ്‌ നേതാവ്‌ ഖാലിദ്‌ മിശ്‌അലും ഒപ്പുവെച്ച കരാര്‍ ഫലസ്‌തീന്‍െറ ഭാവി മുന്നില്‍ക്കണ്ടാണെന്ന്‌ ഹനിയ്യ പറഞ്ഞു. കരാര്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫലസ്‌തീനിനും അവിടത്തെ ജനങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന്‌ അമീര്‍ അഭിപ്രായപ്പെട്ടു.

ഇസ്രായേലിന്‍െറ മനുഷ്യത്വമില്ലാത്ത നടപടികള്‍ മൂലം ഫലസ്‌തീനികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഇസ്രായേലിന്‍െറ കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണവുമെല്ലാം ഹനിയ്യ അമീറിന്‍െറ ശ്രദ്ധയില്‍പ്പെടുത്തി. ഫലസ്‌തീന്‍െറ പുനര്‍നിര്‍മാണത്തിന്‌ കുവൈത്തിന്‍െറ എല്ലാവിധ സഹായ സഹകരണവും അമീര്‍ വാഗ്‌ദാനം ചെയ്‌തു. 2007ല്‍ ഗാസയിലെ പ്രധാനമന്ത്രിയായ ശേഷം രണ്ടാം തവണ മാത്രം പ്രദേശംവിട്ട്‌ പുറത്തുപോകുന്ന ഹനിയ്യ പര്യടനത്തിന്‍െറ ഭാഗമായി ഇറാനിലും സന്ദര്‍ശനം നടത്തും.
പാലസ്‌തീന്‍ പ്രധാനമന്ത്രി കുവൈത്തില്‍ സന്ദര്‍ശനത്തിനെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക