Image

ന്യൂസിലന്‍ഡ് നാഷണല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 'കൃപാഭിഷേകം' സെപ്റ്റംബര്‍ 17 മുതല്‍

Published on 13 August, 2016
ന്യൂസിലന്‍ഡ് നാഷണല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 'കൃപാഭിഷേകം' സെപ്റ്റംബര്‍ 17 മുതല്‍

ഒക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് സീറോ മലബാര്‍ കാത്തോലിക് മിഷന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 'കൃപാഭിഷേകം' 

സെപ്റ്റംബര്‍ പതിനേഴു മുതല്‍ ഇരുപതു വരെ വാക്കോരിയിലുള്ള മലയോല സമോവന്‍ കമ്യൂണിറ്റി സെന്ററില്‍ നടക്കും. (ങമഹമലീഹമ ഇീി്‌ലിശേീി രലിേൃല,16 ണമീസമൗൃശ ജഹമരലഅൗരസഹമിറ).

ഓക്ക്‌ലണ്ടിനു പുറമേ ഫാന്‍ഗരെ, ഹാമില്‍ട്ടന്‍, രൊട്ടൊരോ, പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്ത്, ഹാസ്റ്റിംഗ്‌സ്, വെല്ലിംഗ്ടണ്‍, ക്രൈസ്റ്റ് ചര്‍ച്ച് തുടങ്ങി ന്യൂസിലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളി ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ നിന്നുള്ളവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം 5.30 വരെ നടക്കുന്ന കണ്‍വന്‍ഷന്‍ നയിക്കുന്നത് അണക്കര മരിയന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വളന്മാനാലും സംഘവുമാണ്.

പ്രവാസി മലയാളികള്‍ക്കായി ആദ്യമായാണു ദേശീയ തലത്തില്‍ ഒരു കണ്‍വന്‍ഷന്‍ നടത്തുന്നത്. ദൂരെ സ്ഥലങ്ങളില്‍നിന്നു വരുന്നവരില്‍ താമസ സൗകര്യം ആവശ്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

കണ്‍വന്‍ഷനില്‍ പങ്കെടുത്തു ജീവിതനവീകരണം നടത്താനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി മിഷന്‍ ചാപ്ലെയിന്‍ ഫാ. ജോയ് തോട്ടംകര അറിയിച്ചു. 

വിവരങ്ങള്‍ക്ക്: ഫാ. ജോയി 09 5795458, ഫാ. ജോബിന്‍, 0220892850, emailkrupabhishekamnz@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക