Image

ബ്രിസ്‌ബേനില്‍ സംയുക്ത തിരുനാള്‍ സമാപിച്ചു

Published on 13 August, 2016
ബ്രിസ്‌ബേനില്‍ സംയുക്ത തിരുനാള്‍ സമാപിച്ചു

  ബ്രിസ്‌ബേന്‍: നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ ചര്‍ച്ചില്‍ പരിശുദ്ധ കന്യാമറിയത്തിന്റേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ മേരി മക്‌ലിപ്പിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു.

ഇടവക വികാരി ഫാ. വര്‍ഗീസ് വാവോലില്‍ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കി. ബ്രിസ്‌ബേന്‍ ആര്‍ച്ച്ബിഷപ് മാര്‍ക്ക് കോള്‍റിഡ്ജ് തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്നു തിരുനാള്‍ പ്രദക്ഷിണവും കരിമരുന്നു കലാ പ്രകടനവും സ്‌നേഹവിരുന്നും നടന്നു. 

തിരുനാളിനോടനുബന്ധിച്ചു സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച കള്‍ചറല്‍ ഫെസ്റ്റ് 'ദര്‍ശനം 2016' അരങ്ങേറി.

റിപ്പോര്‍ട്ട്: ജോളി കരുമത്തി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക