Image

ദൈ­വ­ത്തി­ന്റെ കൈ­യൊ­പ്പ് (കാ­രൂര്‍ സോമന്റെ "കാവല്‍ക്കാ­രുടെ സങ്കീര്‍ത്ത­ന­ങ്ങള്‍' എന്ന നോവ­ലി­നെ­ക്കു­റി­ച്ചുള്ള ആസ്വാ­ദ­ന­ക്കു­റി­പ്പ്: ചു­ന­ക്ക­ര ജ­നാര്‍­ദ്ദ­നന്‍ നാ­യര്‍)

Published on 14 August, 2016
ദൈ­വ­ത്തി­ന്റെ കൈ­യൊ­പ്പ് (കാ­രൂര്‍ സോമന്റെ "കാവല്‍ക്കാ­രുടെ സങ്കീര്‍ത്ത­ന­ങ്ങള്‍' എന്ന നോവ­ലി­നെ­ക്കു­റി­ച്ചുള്ള ആസ്വാ­ദ­ന­ക്കു­റി­പ്പ്: ചു­ന­ക്ക­ര ജ­നാര്‍­ദ്ദ­നന്‍ നാ­യര്‍)
ശ­രീ­ര­ത്തില്‍ ആ­ത്മാ­വു­ള്ള­തു പോ­ലെ കാ­വ്യ­ര­ച­ന­യി­ലും ആ­ത്മാ­വു­ണ്ട്. ആ കാ­വ്യ­ത്തി­ന്റെ ആ­ത്മാ­വാ­ണ് അ­ല്ലെ­ങ്കില്‍ സൗ­ന്ദ­ര്യ­മാ­ണ് ആ­സ്വാ­ദ­ക­ഹൃ­ദ­യ­ങ്ങ­ളില്‍ ശ­ക്ത­മാ­യ ഇ­ട­പെ­ട­ലു­കള്‍ ന­ട­ത്തു­ന്ന­ത്. സാ­ഹി­ത്യ­ലോ­ക­ത്തെ ബ­ഹു­മു­ഖ പ്ര­തി­ഭ­ കാ­രൂര്‍ സോ­മ­ന്‍ "കാ­വല്‍­ക്കാ­രു­ടെ സ­ങ്കീര്‍­ത്ത­ന­ങ്ങള്‍' എന്ന നോവ­ലില്‍ ആ­ത്മാ­വില്‍ ഉ­റ­ച്ച ഒ­രു ക്രി­സ്­തീ­യ പു­രോ­ഹി­ത­ന്റെ സ­ത്യാ­ന്വേ­ഷ­ണ യാത്ര­യാണ് വായ­ന­ക്കാര്‍ക്ക് മുന്നില്‍ തുറ­ന്നി­ടു­ന്ന­ത്. നോവല്‍ ആദ്യ­ത­വണ വാ­യി­ച്ച­പ്പോള്‍ അ­നു­ഭ­വ­പ്പെ­ട്ട­ത് ഇത്ത­ര­മൊരു വികാ­ര­മാ­യി­രു­ന്നു­വെ­ങ്കില്‍ ദാര്‍ശ­നിക പരി­വേ­ഷ­ത്തോ­ടെ, വായ­നയെ ഉത്കൃ­ഷ്ട­മാ­ക്കുന്ന സൂച­ന­ക­ളാണ് രണ്ടാം വാ­യ­ന­യില്‍ മുന്നി­ലെ­ത്തി­യ­ത്. വാ­യ­ന ജ്ഞാനോ­ദയം ഉണര്‍ത്തുന്ന ഉത്കൃ­ഷ്ടവും പര­മ­പ്ര­ധാ­ന­വു­മായ പ്രവര്‍ത്തി­യാ­ണ്. ഇത് സാംസ്ക്കാ­രി­ക­മായ മുന്നേ­റ്റ­ത്തിന് യുക്തി­ഭ­ദ്ര­മായ ആവ­ശ്യ­കത കൂടി­യാ­ണ്. അതു പോലെ തന്നെ­യാണ് ഭക്തി­യും. രണ്ടും വിശ്വാ­സ­ത്തിന്റെ വ്യത്യസ്ത ധ്രുവ­ങ്ങ­ളാ­ണ്. രണ്ടും ഒരു തര­ത്തി­ല­ല്ലെ­ങ്കില്‍ മറ്റൊരു തര­ത്തില്‍ മനുഷ്യ മന­സ്സിന് ആത്മ­വി­വേ­ക­ത്തോ­ടെ­യുള്ള ആശ്വാസം പക­രും.­അത് ഉത്തേ­ജ­ന­ത്തിന്റെ പരി­പ്രേ­ക്ഷ്യ­ങ്ങ­ളാ­ണ്. സാഹി­ത്യ­ത്തില്‍ സാന്ത്വ­ന­മ­ല്ല, ആശ്വാ­സ­മാണ് ലഭി­ക്കു­ന്ന­തെന്നു മാത്രം. ഇവിടെ ഭ­ക്തി­ക്കും വി­ശ്വാ­സ­ത്തിനും മധ്യേ മ­നു­ഷ്യ­ന്റെ ആ­ശ്വാസ ലബ്ധി­യെ­യാണ് കാരൂര്‍ ഈ നോവ­ലില്‍ ചിത്രീ­ക­രി­ക്കു­ന്ന­ത്.

ലോ­ക­മെ­മ്പാ­ടും ആ­ത്മീ­യ­ത­യു­ടെ അ­ടി­ത്ത­റ­യ്­ക്ക് ഇ­ള­ക്ക­മു­ണ്ടാ­ക്കി ഭൗ­തി­കമായ അസ്വ­സ്ഥ­കള്‍ സൃഷ്ടിച്ച് തമ്മില്‍ തമ്മി­ലുള്ള ഏ­റ്റു­മു­ട്ടല്‍ ഉണ്ടാ­യി­ക്കൊ­ണ്ടേ­യി­രി­ക്കു­ന്നു. ഒരു കാലത്ത് ഈ­ശ്വ­ര­ന്റെ മു­ന്നില്‍ പ്ര­ണ­മി­ച്ചു നി­ന്ന­വര്‍ ഇ­ന്ന് ഭൗ­തി­ക­ത­യു­ടെ പ്ര­തീ­ക­ങ്ങ­ളാ­യി മാ­റിയി­രി­ക്കു­ന്നു. ഇതിന്റെയാരു പ്രധാ­ന­പ്പെട്ട സ്വാധീ­ന­മായി കാണേ­ണ്ടത് സ്വ­ന്തം താ­ത്­പ­ര്യ­ങ്ങ­ളോടുള്ള അമി­ത­മായ അഭി­നി­വേ­ശ­മാ­ണ്. അത് അഹം എന്ന ഭാവത്തെ സ്വയം സ്വീക­രി­ക്കാ­നുള്ള വ്യഗ്ര­ത­യാ­ണ്. ഇത് സാധാ­ര­ണ­ക്കാ­രില്‍ നിന്നും പൗരോ­ഹിത്യ സംന്യാസ സമൂ­ഹ­ത്തി­ലേക്ക് വ്യാപൃ­ത­മാ­യി­രി­ക്കു­ന്നു.

ആ­ത്മാ­വില്‍ ആ­ത്മ­നി­യ­ന്ത്ര­ണ­ത്തോ­ടെ ത­പ­സ്സു ചെ­യ്യു­ന്ന­വ­രാ­ണ് സ­ന്യാ­സ സ­മൂ­ഹം. അ­വ­രില്‍ ആ പ്ര­ത്യാ­ശ­യു­ടെ ദീ­പ­ക്കാ­ഴ്­ച­കള്‍ പ്രക­ട­മായി അനു­ഭ­വി­ക്കാ­നാ­വും. എന്നാല്‍ ഈ കാല­ത്ത്, ജ്വലി­ക്കുന്ന സമൂ­ഹ­ത്തില്‍- പ്രത്യേ­കിച്ച് ന്യൂ ജന­റേ­ഷന്‍ സങ്കല്‍പ്പ­ങ്ങളെ ഇറുകെ പിടി­ക്കുന്ന സാംസ്ക്കാ­രിക അധി­നി­വേശ ലോകത്ത് അ­തി­ന്ന് ല­ഭ്യ­മാ­ണോ എ­ന്ന ചോ­ദ്യം പ്ര­സ­ക്ത­മാ­യിരി­ക്കുന്നു. ന­മ്മു­ടെ ക­പ­ട ജ­നാ­ധി­പ­ത്യം പോ­ലെ ക­പ­ട ആ­ത്മീ­യ കേ­ന്ദ്ര­ങ്ങളും ലോ­ക­സു­ഖ­ങ്ങ­ളു­ടെ മദാ­ല­സ­മ­ന്മദ മേഖ­ല­യി­ലാ­ണ്. അവ­യൊ­ക്കെയും ഭൗതി­ക­മായ ആശ­യ­സ­മൃ­ദ്ധി­കളെ ലക്ഷ്യ­മി­ടു­ന്നു­ണ്ടെ­ങ്കിലും അതൊ­ക്കെയും എത്രയോ ദൂര­ത്താ­ണെന്നു തിരി­ച്ച­റിഞ്ഞ് നെടു­വീര്‍പ്പി­ടു­ന്നു. ചിന്ത­കള്‍, ഏകാ­ഗ്ര­ത­കള്‍, ധ്യാനാ­വ­സ്ഥ­കള്‍, ഈശ്വ­ര­നു­മാ­യുള്ള അടുപ്പം എന്നി­വ­യൊ­ക്കെയും ഭൗതി­ക­മായ സുഖ­ലോ­ലു­പ­മായ ഓ­ള­ങ്ങ­ളില്‍ പെ­ട്ട് ആ­ടി­യു­ല­യു­ക­യാ­ണ്. അ­തി­ന്റെ പ്ര­ധാ­ന കാ­ര­ണമായി നമുക്ക് മാറ്റി നിര്‍ത്താ­വുന്ന രണ്ടു ഘട­ക­ങ്ങള്‍ മ­ത­വും രാ­ഷ്ട്രീ­യ­വു­മാ­ണ്. അതില്‍ തന്നെ മതം പല മേഖ­ല­യിലും പ്രതി­നാ­യക സ്ഥാനത്ത് നില്‍ക്കു­ന്നു. അവര്‍ രാഷ്ട്രീ­യത്തെ കൂടെക്കൂ­ട്ടാന്‍ ശ്രമി­ക്കു­ന്നു. അതി­ലൂടെ വ്യക്തിയെ അധീ­ന­ത­യി­ലാ­ക്കാന്‍ ജാഗ്രത പുലര്‍ത്തു­ന്നു. വ്യക്തിയെ വല­യി­ലാക്കി അവന്റെ സ്വത്വ­ത്തെയും ആ­ത്മാ­വി­നെയും പി­ടി­ച്ചു കെ­ട്ടി കൂടെ നട­ത്താന്‍ അ­വര്‍ ശ്ര­മി­ക്കു­ന്നു. ഇ­താ­ണ് ആ­ദ്ധ്യാ­ത്മി­ക ജീ­വി­ത­ത്തി­ലെ ഇ­ന്ന­ത്തെ ദു­ര­വ­സ്ഥ. ആ­ത്മാ­വി­ന്റെ ആ­ഴ­വും വ്യാ­പ്­തി­യും ഇ­വര്‍ മ­ന­സ്സി­ലാ­ക്കു­ന്നി­ല്ല. ഈ­ശ്വ­ര സാന്നി­ധ്യത്തെ അവര്‍ തിരി­ച്ച­റി­യു­ന്നി­ല്ല, ആ മഹത് സങ്കല്‍പ്പത്തെ അവര്‍ സ്വാ­ധീ­നി­ച്ചി­ട്ടി­ല്ല. അ­വ­രെ സ്വാ­ധീ­നി­ക്കു­ന്ന­തും കാ­ലു­റ­പ്പി­ച്ചി­രി­ക്കു­ന്ന­തും ഈ ലോ­ക­സു­ഖ­ത്തി­ന്റെ സ­മ്പാ­ദ്യ­ത്തി­ന്റെ കോ­ട്ട­യ്­ക്കു­ള്ളി­ലാ­ണ്. ആ കോട്ട­യ­വാട്ടെ സുഖ­സൗ­ക­ര്യ­ങ്ങ­ളുടെ പഞ്ച­ന­ക്ഷത്ര വിഹാ­യ­സ്സാ­ണ്, മറ്റൊരു അര്‍ത്ഥ­ത്തില്‍ അ­ധി­കാ­ര­ത്തി­ന്റെ ദുഷ്­പ്ര­ഭുത്വം നിറഞ്ഞ ബോണ്‍സായ് തണ­ലാ­ണ്. ആ ത­ണ­ലില്‍ അ­വര്‍ സു­ര­ക്ഷി­ത­രു­മാ­ണ്. ഭൗതി­ക­തയെ വാനോളം പുക­ഴ്ത്തുന്ന പൊതുജ­ന­ത്തി­ന്റെ പ്ര­തി­നി­ധി മാ­ത്ര­മ­ല്ല, മ­ത­ങ്ങ­ളുടെ എക്കാ­ല­ത്തെയും ഇള­ക്ക­മി­ല്ലാത്ത പ്ര­തി­നി­ധി കൂ­ടി­യാ­ണ് ഇവര്‍. ഇ­വ­രു­ടെ മ­ധ്യ­ത്തി­ല്‍ നിന്നു കൊണ്ടാണ് മല­യാള ഭാഷ­യില്‍ ഇതു വരെ ദര്‍ശി­ച്ചി­ട്ടി­ല്ലാത്ത ശക്ത­മായ വെല്ലു­വി­ളി­കള്‍ ഉയര്‍ത്തി­ക്കൊണ്ട് നോവ­ലിസ്റ്റ് നിശ­ബ്ദ­തയ്ക്ക് നേരെ തൂലിക എന്ന പട­വാള്‍ ചലി­പ്പി­ക്കു­ന്ന­ത്. അതിനു വേണ്ടി ശു­ഭ്ര­വ­സ്­ത്ര­ധാ­രി­യാ­യ ലാ­സര്‍ മ­ത്താ­യി എ­ന്ന ക്രി­സ്­തീ­യ പു­രോ­ഹി­തനെ അദ്ദേഹം സൃഷ്ടി­ച്ചി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തെ നാ­ട്ടു­കാര്‍ വി­ളി­ക്കു­ന്ന­ത് ക­ത്ത­നാര്‍ എ­ന്നാ­ണ്. പ്ര­മു­ഖമായ ഒരു സ­ഭ­യു­ടെ കീ­ഴി­ലു­ള്ള അ­നാ­ഥ­­­ രായ അ­ഗ­തികള്‍ നിറഞ്ഞ അം­ഗ­വൈ­ക­ല്യ സ്ഥാ­പ­ന­ങ്ങ­ളു­ടെ ചു­മ­ത­ല­യാ­ണ് അ­ദ്ദേ­ഹ­ത്തി­നു­ള്ള­ത്. അ­ദ്ദേ­ഹം പൗരോ­ഹി­ത്യ­ത്തിന്റെ വാക് രൂപ­മാ­ണ്. സ്വത്വ­നിര്‍മ്മി­ത­മായ ഒരു നായ­ക­നിര്‍മ്മിതിയുടെ സമര്‍ത്ഥ­മായ പരി­വേഷം ഇവിടെ ദര്‍ശി­ക്കാം. ഉദാത്ത നായ­കനും അതി­പ്ര­ഭാ­വ­ന­മായു പുരു­ഷ­സ­ങ്കല്‍പ്പത്തെ നോക്കി­കാ­ളി­ദാ­സന്‍ പറ­ഞ്ഞതു പോലെ തന്നെ അംഗ­പും­ഗ­വ­നാണ് ഇവി­ടെയും നായ­കന്‍. എന്നാല്‍ അത് നഷ്ട­മായ ധാര്‍മ്മി­ക­മൂ­ല്യ­ങ്ങളെ തിരിച്ചു കൊണ്ടു വരാന്‍ ളോഹ അണി­ഞ്ഞെ­ത്തിയ പുരോ­ഹി­ത­നാ­ണെന്നു മാത്രം.

കത്ത­നാര്‍ വേറിട്ട ഒരു രൂപ­മാ­ണ്. ഈ രൂപം ഒരേ­സ­മയം ദ്വന്ദ്വ­വ്യ­ക്തി­ത്വ­ങ്ങ­ളായി പരി­ണ­മി­ക്കു­ന്നത് നോവ­ലില്‍ ഉട­നീളം അനു­ഭ­വി­ക്കാന്‍ കഴി­യും. ധ്യാ­ന­വും ഉ­പ­വാ­സ­വും പ്രാര്‍­ത്ഥ­ന­യും വാ­ക്കു­ക­ളും മ­നു­ഷ്യ­നെ മ­നു­ഷ്യ­നാ­യി രൂ­പാ­ന്ത­ര­പ്പെ­ടു­ത്തുന്നത് എങ്ങ­നെ­യെന്ന് നാം വിശ്വ­സാ­ഹി­ത്യ­ത്തില്‍ വായി­ച്ചി­ട്ടു­ണ്ട്. ഇവി­ടെ, ആ തട്ട­ക­ത്തി­ലേ­ക്കാണ് നോവ­ലിസ്റ്റ് വായ­ന­ക്കാരെ നയി­ക്കു­ന്ന­ത്. അവി­ടേക്ക് കൂട്ടി­ക്കൊണ്ടു പോകു­മ്പോള്‍ സമ­ര­സ­പ്പെട്ടു നില്‍ക്കുന്ന പല മേഖ­ല­ക­ളെയും അനാ­ദൃ­ശ്യ­പ്പെ­ടു­ത്താന്‍ എഴു­ത്തു­കാ­രന്‍ മറ­ന്നി­ട്ടി­ല്ല.

സാ­ഹി­ത്യ­സൃ­ഷ്ടി­കള്‍ ആ­സ്വാ­ദ­ക­ഹൃ­ദ­യ­ങ്ങ­ളില്‍ അനിര്‍വ­ച­നീ­യ­മായ ആ­നന്ദാ­നു­ഭൂതി പ്രദാനം ചെയ്യു­ന്നതു പോ­ലെ കത്ത­നാ­രുടെ പ്രാര്‍­ത്ഥ­നാ കൂ­ട്ട­ങ്ങ­ളില്‍ ആ­ത്മീ­യാ­ന­ന്ദം അ­നു­ഭ­വി­ക്കു­ന്ന­വര്‍ ധാ­രാ­ള­മാ­ണ്. ഇ­ത് സാര്‍വ­ത്രി­ക­മായ ബ്ര­ഹ്മ­മാ­ണെന്ന് അദ്ദേഹം തന്റെ ഭക്തരെ അറി­യി­ക്കു­ന്നു. ഈ ഭക്ത­സാ­ന്നി­ധ്യ­ത്തി­ലൂടെ ദുഷിച്ച സമൂ­ഹ­ത്തിനു നേരെ ഒരേ­സ­മയം ചാട്ട­വാര്‍ എറി­യു­കയും അവരെ ബ്രഹ്മ­പ­ദ­ത്തി­ലെ­ത്തി­ക്കാന്‍ ജാഗ്ര­ത­യോടെ വര്‍ത്തി­ക്കു­കയും ചെയ്യു­ന്നത് നമുക്ക് പ്രക­ട­മാ­കു­ന്നു. കത്ത­നാര്‍ പുറ­ത്തെ­ടു­ക്കാന്‍ ശ്രമി­ക്കുന്ന ഈശ്വ­ര­സാ­ന്നിധ്യം നിറഞ്ഞ ബ്ര­ഹ്മം ത­ന്നെ­യാ­ണ് പരി­ശു­ദ്ധവും പാവ­ന­വു­മായ ലോ­കത്തെ ആ­ത്മാ­വ്. ആ­ദ്ധ്യാ­ത്മി­ക രം­ഗ­ത്തു നിന്നും ഇ­ങ്ങ­നെ ബ്ര­ഹ്മ­പ­ദ­ത്തി­ലെ­ത്തു­ന്ന­വര്‍ ചു­രു­ക്ക­മാ­ണ്. ഇവിടെ വേറിട്ട പാത്ര­സൃ­ഷ്ടി­യായി കത്ത­നാര്‍ മാറി­യി­രി­ക്കു­ന്നു.

നോവ­ലിലെ പ്ലോട്ടി­ലേക്ക് കട­ക്കു­മ്പോള്‍, അതൊരു സാധാ­ര­ണ­പ്പെട്ട നില­യി­ലേക്ക് മാറി നില്‍ക്കുന്നതും സമൂ­ഹ­ത്തില്‍ നമുക്ക് ഏറെ പരി­ചി­ത­മാ­യ­തു­മാ­ണെന്ന തോന്നല്‍ അല്ലെ­ങ്കില്‍ ഇഫക്ട് സൃഷ്ടി­ക്കാന്‍ കാരൂര്‍ സോമന് കഴി­യു­ന്നു­ണ്ട്. അതാണ് ഒരു നോവ­ലി­സ്റ്റിന്റെ ഏറ്റവും വലിയ വിജ­യം. സാധാ­ര­ണ­ക്കാര്‍ നിറഞ്ഞ സ്ഥലം. അതിലെ സാധാ­ര­ണ­പ്പെട്ടതും പ്രാദേ­ശി­ക­വാ­ദ­ങ്ങള്‍ നിറ­ഞ്ഞ­തുമായ സാമൂ­ഹിക അന്ത­രീ­ക്ഷം. അവിടെ ജാതിയും മത­വും, രാഷ്ട്രവും രാഷ്ട്രീ­യവും തമ്മി­ലുള്ള ദ്വന്ദ­യു­ദ്ധ­ത്തിന്റെ ശീതരസങ്ങള്‍ തുളുമ്പി നില്‍ക്കു­ന്നു. ഇതില്‍ നിന്ന് നമ്മുടെ നായ­ക­പ്ര­തി­രൂ­പ­മായ കത്ത­നാര്‍ക്ക് രക്ഷ­പ്പെ­ടാന്‍ കഴി­യു­ന്നി­ല്ല. കത്ത­നാ­രോടു അ­സൂ­യ­യു­ള്ള പു­രോ­ഹി­ത­രുടെ ഇട­പെ­ട­ലു­കള്‍ കാണു­മ്പോള്‍ അറി­യാതെ സുഭാ­ഷി­ത­ങ്ങ­ളി­ലേക്കും സങ്കീര്‍ത്ത­ന­ങ്ങ­ളി­ലേക്ക് കടന്നു പോകാന്‍ വായ­ന­ക്കാര്‍ നിര്‍ബ­ന്ധി­ത­രാ­വു­ന്നു. എതി­രാ­ളി­കള്‍ പൂര്‍ണ്ണ­മായും ഭൗതി­ക­ലോക സന്ത­തി­ക­ളാ­ണ്. അവര്‍ ഈ ലോ­ക­ത്തെ തൃ­പ്­തി­പ്പെ­ടു­ത്താന്‍ വ­ന്ന­വ­രാ­ണ്. അ­ങ്ങ­നെ­യൊരു സാഹ­ച­ര്യത്തെ സാക്ഷി­നിര്‍ത്തി­യാണ് ക­ത്ത­നാര്‍­ക്കെ­തി­രേ ഒ­ളി­യ­മ്പു­മാ­യി അ­വര്‍ രം­ഗ­പ്ര­വേ­ശം ചെ­യ്യുന്നത്. അ­ദ്ദേ­ഹം ചെ­യ്­ത കു­റ്റം പ്രതി­ക്കൂ­ട്ടി­ലേക്ക് നിര്‍ത്താന്‍ തക്ക­വി­ധ­മാ­ണെന്ന് അവര്‍ ജാതി­യു­ടെയും മത­ത്തി­ന്റെയും പൂര്‍ണ്ണ­കായ അധി­കാ­ര­വര്‍ഗ്ഗത്തെ ബോധ്യ­പ്പെ­ടു­ത്തു­ന്നു. അ­നു­വാ­ദം കൂ­ടാ­തെ ശ­ബ­രി­മ­ല ശാസ്താ­വിനെ തൊഴുതു വണ­ങ്ങാന്‍ പോ­യി. അ­തും ത­ല­യില്‍ വെ­ള്ള തോര്‍­ത്തും ചൂ­ടി. സഭ­യുടെ ചട്ട­ക്കൂ­ട്ടില്‍ നിന്നു കൊണ്ട് ഇതു സാധ്യ­മാണോ എ­ന്ന­താ­ണ് സ­ഭാ നേ­തൃ­ത്വ­ത്തെ അ­ലോ­സ­ര­പ്പെടു­ത്തി­യ­ത്.

ക­ത്ത­നാ­രു­ടെ സ്വ­ഭാ­വ രീ­തി­കള്‍ സ­ഭാ നേ­തൃ­ത്വ­ത്തി­ന് അ­റി­യാം. അ­ദ്ദേഹം വ്യത്യ­സ്ത­നാ­ണ്. അദ്ദേ­ഹ­ത്തെ­ക്കു­റിച്ച് ഇട­വ­കാം­ഗങ്ങള്‍ക്കി­ട­യില്‍ രൂപ­പ്പെ­ട്ടി­രി­ക്കു­ന്നത് യഥാര്‍ത്ഥ്യ സന്യാ­സ­സ­മൂ­ഹ­ത്തിന്റെ പ്രതി­നിധി എന്ന നില­യി­ലാ­ണ്. അങ്ങ­നെ­യുള്ള ഒരാള്‍ക്കെ­തിരേ ധൃതി­പ്പെട്ട് നില­പാട് സ്വീക­രി­ക്കു­ന്ന­തിലും നട­പ­ടി­യെ­ടു­ക്കു­ന്ന­തി­ലു­മൊക്കെ പ്രശ്‌ന­ങ്ങള്‍ ഉയര്‍ത്തും. നേതൃ­ത്വ­ത്തിന് ക­യ്­ച്ചി­ട്ട് തു­പ്പാ­നോ, മ­ധു­രി­ച്ചി­ട്ട് ഇ­റ­ക്കാ­നോ വ­യ്യാ­ത്ത അ­വ­സ്ഥ­യാ­യി. ക­ത്ത­നാര്‍ അ­നീ­തി ക­ണ്ടാല്‍ ചോ­ദ്യം ചെ­യ്യും. ഒ­ട്ടും വ­ഴ­ങ്ങു­ന്ന പ്രാ­കൃ­ത­മ­ല്ല. സ­ഭ­യ്­ക്ക് ത­ല­വേ­ദ­ന­യു­ണ്ടാ­ക്കു­ന്ന പ­ല ലേ­ഖ­ന­ങ്ങ­ളും അ­ദ്ദേ­ഹം പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ട്. സ­ഭാ നേ­തൃ­ത്വം കു­റെ­യൊ­ക്കെ ക­ണ്ണ­ട­യ്­ക്കു­ന്ന­തും സ­ഭ­യ്­ക്കു­ള്ളില്‍ ഇ­തു പോ­ലെ ദൈ­വീ­ക ദര്‍­ശ­ന­മു­ള്ള മ­റ്റൊ­രാ­ളി­ല്ലാ­ത്ത­തി­നാ­ലാ­ണ്. അ­തി­ലൂ­ടെ രോ­ഗി­കള്‍ സൗ­ഖ്യം നേ­ടി­യി­ട്ടു­ണ്ട്. ആ­ത്മീ­യ ദര്‍­ശ­നം പോ­ലെ­ത­ന്നെ പ്ര­കൃ­തി­യേ­യും അ­ദ്ദേ­ഹം പ്ര­ണ­മി­ക്കു­ന്നു­ണ്ട്. അ­തു കൊ­ണ്ടാ­ണ് ഒ­രു കൃ­ഷി­ക്കാ­ര­ന്റെ വേ­ഷ­ത്തി­ലും അ­ദ്ദേ­ഹ­ത്തെ കാ­ണാന്‍ ക­ഴി­യു­ന്ന­ത്. ക­ത്ത­നാ­രു­ടെ പ്ര­സം­ഗ­ങ്ങളില്‍ പോ­ലും സ­ഭ ഒ­രു വി­വേ­ച­നം കാ­ണു­ന്നു­ണ്ട്. ആ വാ­ക്കു­കള്‍ ഇ­ങ്ങ­നെ­യാ­ണ്. നോവ­ലിസ്റ്റ് പറ­യാന്‍ ഒരു­ക്കി­നിര്‍ത്തിയ പൗരോ­ഹി­ത്യ­ത്തിന്റെ പ്രതി­രൂ­പ­ത്തിന്റെ വാക്കു­കള്‍ നോക്കൂ-

""­ക്രി­സ്­തു­വി­നെ അ­റി­യാന്‍ ക്രി­സ്­ത്യാ­നി­യാ­ക­ണ­മെ­ന്നി­ല്ല. ചെ­കു­ത്താ­നെ­തി­രേ പ­ട­പൊ­രു­താന്‍ പ്രാര്‍­ത്ഥ­ന­യെ­ന്ന മ­ഹാ­യു­ധം ധ­രി­ക്കു­ക. പ്രാര്‍­ത്ഥ­ന പ­ട­ക്ക­ള­ത്തി­ലെ തേ­രാ­ളി­യാ­ണ്.'' മ­റ്റൊ­രി­ട­ത്ത് പ­റ­യു­ന്നു­-­ ""നാം ഇ­ന്ത്യ­ക്കാ­രാ­ണ്. യേ­ശു­ക്രി­സ്­തു­വി­ന് മുന്‍­പു­ള്ള ഇ­ന്ത്യ­ക്കാര്‍ ആ­രാ­ണ്? എ­ന്നാ­ണ് ഇ­ന്ത്യ­യില്‍ ക്രി­സ്­ത്യാ­നി­യും മു­സ്ലീ­മും ഉ­ണ്ടാ­യ­ത്? ന­മ്മു­ടെ ര­ക്ത­ത്തി­ലൊ­ഴു­കു­ന്ന­ത് ഹി­ന്ദു­വി­ന്റെ ര­ക്ത­മാ­ണ്.­'' ഇ­ങ്ങ­നെ­യു­ള്ള പ്ര­സം­ഗ­ങ്ങളുടെ സാംഗത്യം സഭയ്ക്ക് തിരി­ച്ച­റി­യാന്‍ കഴി­യു­ന്നു­ണ്ടെ­ങ്കിലും അവ­ര­തിനെ നോക്കി­ക്കാ­ണു­ന്നത് തികഞ്ഞ പ­രി­ഭ്രാ­ന്തി­യോ­ടെ­യാ­ണ്. ശ­ബ­രി­മ­ല­യില്‍ പോ­യ­തി­നെ­ക്കു­റി­ച്ച് സ­ഭാ നേ­തൃ­ത്വം വി­ശ­ദീ­ക­ര­ണം ആ­വ­ശ്യ­പ്പെ­ട്ട­പ്പോള്‍ അ­ദ്ദേ­ഹം കൊ­ടു­ത്ത മ­റു­പ­ടി ഇ­ങ്ങ­നെ­യാ­യി­രു­ന്നു.­ ""പി­താ­ക്ക­ന്മാ­രോ­ട് എ­നി­ക്കു­ള്ള അ­പേ­ക്ഷ അ­ര­മ­ന­ക­ളിലെ സുഖ­ലോ­ലു­പ­ത­യില്‍ നി­ന്നി­റ­ങ്ങി, അ­റി­യാ­ത്ത ദേ­ശ­ങ്ങ­ളി­ലൂ­ടെ ദേ­വ­ന്മാ­രി­ലൂ­ടെ ച­രി­ത്ര­ത്തി­ലൂ­ടെ സ­ഞ്ച­രി­ക്കാന്‍ ശ്ര­മി­ക്കു­കയെന്ന­താണ്. അ­ത് ദേ­ശ­ത്തി­നും ജ­ന­ത്തി­നും ഗു­ണം ചെ­യ്യും.''

ഇ­ത്ത­രം വാ­ദ­ങ്ങള്‍ തു­ട­രെ മു­ഴ­ക്കി­യ­തി­നാ­ണ് ക­ത്ത­നാ­രെ ല­ണ്ട­നി­ലേ­ക്ക് സ്ഥ­ലം മാ­റ്റി­യ­തെ­ന്ന് എ­ല്ലാ­വര്‍­ക്കു­മ­റി­യാം. അ­തില്‍ വേ­ദ­നി­ച്ച, അം­ഗ­വൈ­ക­ല്യ­ത്തില്‍ ക­ഴി­ഞ്ഞ­വ­രോ­ട് അ­ദ്ദേ­ഹം കൊ­ടു­ത്ത മ­റു­പ­ടി ഇ­ങ്ങ­നെ­യാ­യി­രു­ന്നു­­- ""എ­ല്ലാ­ത്തി­നും ഒ­രു കാ­ല­മു­ണ്ട്. ജ­നി­ക്കാന്‍ ഒ­രു കാ­ലം, മ­രി­ക്കാന്‍ ഒ­രു കാ­ലം. സ­മ്പാ­ദി­ക്കാന്‍ ഒ­രു കാ­ലം. ന­ഷ്ട­പ്പെ­ടാന്‍ ഒ­രു കാ­ലം. എ­ന്റെ യാ­ത്ര ദൈ­വ­നി­ശ്ച­യ­മാ­ണ്. നി­ങ്ങള്‍ പ്രാര്‍­ത്ഥ­ന­യില്‍ ജീ­വി­ക്കു­ക. ഈ­ശ്വ­ര­ത്വ­ത്തി­ന്റെ കൊ­ടു­മു­ടി ക­യ­റു­ന്ന­വര്‍ ഇ­തെ­ല്ലാം സ­ഹ­ന­ത്തോ­ടെ സ­ഹി­ക്കാന്‍ ബാ­ദ്ധ്യ­സ്ഥ­രാ­ണ്.''

കത്ത­നാര്‍ എന്ന പൗരോ­ഹി­ത്യ­പ്ര­തി­രൂ­പ­ത്തിന്റെ പാത്ര­സൃഷ്ടി എത്ര ഗംഭീ­ര­മാ­യാണ് നോവ­ലിസ്റ്റ് നട­ത്തി­യി­രി­ക്കു­ന്ന­തെന്നു നോക്കു­ക. ഇവിടെ ചരി­ത്ര­ത്തെയും പൗരാ­ണി­ക­ത­യെയും സംസ്ക്കാ­ര­ത്തെ­യു­മൊക്കെ തന്റെ വാദത്തെ നില­നിര്‍ത്താന്‍ കാരൂര്‍ സോ­മന്‍ ഉയര്‍ത്തി­ക്കാ­ണി­ക്കു­ന്നു. വൈജ്ഞാ­നി­കത നിറഞ്ഞ ആര്‍ഷ­ഭാ­രത സംസ്ക്കാ­ര­ത്തിന്റെ സംന്യാസ (എല്ലാം ഉപേ­ക്ഷി­ക്കു­ക) ഭാവ­ത്തെ­യാണ് ഇവിടെ നോവ­ലിസ്റ്റ് ഉദ്ദീ­പി­പ്പി­ക്കു­ന്ന­ത്. അതാ­വ­ട്ടെ, വേറിട്ട മല­യാള നോവല്‍ സാഹി­ത്യ­ത്തിന് തികച്ചും വ്യത്യ­സ്ത­മായ ഒരു അനു­ഭ­വ­സാ­ക്ഷ്യ­ത്തിന് നിദാ­ന­മാ­കു­ന്നു.

ആ­ത്മീ­യ അ­രാ­ജ­ക­ത്വം അ­നു­ഭ­വി­ക്കു­ന്ന സൂ­ര്യന്‍ അ­സ്­ത­മി­ക്കാ­ത്ത രാ­ജ്യ­ത്ത് ഒ­രു ഇ­ട­വ­ക വി­കാ­രി­യാ­യി കത്ത­നാരെ അവ­ത­രി­പ്പി­ക്കുന്നതില്‍ കാരൂ­രിന്റെ പ്രവാസി സാന്നിധ്യം വഹി­ക്കുന്ന പങ്ക് ചെറു­ത­ല്ല. പുതിയ മണ്ണ്, പുതിയ ആകാശം എന്ന സ്വത്വ­ബോധം നഷ്‌­പ്പെട്ട പ്രവാ­സിയെ പോലെ­യാണ് പിന്നീട് നാം കത്ത­നാരെ കണ്ടു തുട­ങ്ങു­ന്ന­ത്. എന്നാല്‍ അതൊ­ക്കെയും നൈമി­ഷി­ക­മാ­യി­രു­ന്നു. അദ്ദേ­ഹം വളരെ പെട്ടെന്നു തന്നെ ഉയിര്‍ത്തെ­ഴു­ന്നേ­റ്റു. അതിനു കാര­ണ­മു­ണ്ടാ­യി­രു­ന്നു. കത്ത­നാര്‍ കണ്ട കാഴ്ച­കള്‍ സാമൂ­ഹി­ക­മായ ദുര്‍മേ­ദ­സ്സു­ക­ളേ­താ­യി­രു­ന്നു. ആ­ത്മീ­യ ബോ­ധ­മി­ല്ലാ­ത്ത, ആ­ത്മീ­യ­ത­യെ ച­വു­ട്ടി മെ­തി­ക്കു­ന്ന, ആത്മീ­യ­ത­യുടെ ആ­ഴം എ­ത്ര­യെ­ന്ന് അ­റി­യാന്‍­പോ­ലും മ­ന­സ്സി­ല്ലാ­ത്ത ഇ­ട­വ­ക ചു­മ­ത­ല­ക്കാ­രെ­യാ­ണ് കത്ത­നാര്‍ പുതിയ ലോകത്ത് ക­ണ്ട­ത്. ഇ­ന്ത്യ­ക്കാ­രു­ടെ ഭ­ര­ണ­ത്തില്‍ നീ­ണാള്‍ വാ­ഴു­ന്ന­തു പോ­ലെ ഇ­ട­വ­ക­ക്കാ­രു­ടെ ഭാ­ര­വാ­ഹി­ത്വ­ങ്ങള്‍ ഒ­രു പ­റ്റ­മാ­ളു­ക­ളു­ടെ കൈ­ക­ളി­ലാ­ണെന്നും അവ­രത് ചൂഷ­ണ­വി­ധേ­യ­മാ­ക്കു­ന്നു­വെന്നും കത്ത­നാര്‍ തിരി­ച്ച­റി­യു­ന്നു. പൗരോ­ഹി­ത്യ­ത്തിന്റെ ത്യാഗ­സ­ങ്കീര്‍ത്ത­ന­ങ്ങളെ ആവേ­ശ­മായി കാണേ­ണ്ട­വര്‍, ചൂഷ­ണ­മേ­ധാ­വി­ത്വ­ത്തിന്റെ പൊന്‍തൂ­വ­ലു­കള്‍ സ്വയം അണി­ഞ്ഞി­രി­ക്കു­ന്നത് കത്ത­നാര്‍ കണ്ടു. അ­ത­വര്‍ ഒ­രു അം­ഗീ­കാ­ര­മാ­യി കാ­ണു­കയാണ്. അ­വര്‍­ക്കൊ­പ്പം കേ­ര­ള­ത്തി­ലെ സ­ഭാ നേ­തൃ­ത്വ­വു­മു­ണ്ടെന്നത് ഞെട്ടി­ക്കുന്ന തിരി­ച്ച­റിവ് കത്ത­നാ­രില്‍ ഉണ്ടാ­ക്കുന്നു. കേ­ര­ള­ത്തില്‍ സ­ഭാ നേ­തൃ­ത്വ­മാ­യി­രു­ന്നു­വെ­ങ്കില്‍, ഇ­വി­ടെ ഒ­രു കൂ­ട്ടര്‍ യേ­ശു­ക്രി­സ്­തു­വി­നെ ത­ട­വ­റ­യില്‍ ത­ള­ച്ചി­ട്ടി­രി­ക്കു­കയാ­ണെന്നു കത്ത­നാര്‍ കണ്ടെ­ത്തു­ന്ന­തില്‍ നിന്നാണ് നോവല്‍ പ്രമേ­യ­പ­ര­മായ വ്യതി­യാനം കൈവ­രി­ക്കു­ന്നത്.

ആ­ദ്യ­ത്തെ കൂ­ടി­ക്കാ­ഴ്­ച­യില്‍ തന്നെ ഇ­ട­വ­ക­യു­ടെ ഭാ­ര­വാ­ഹി ബര്‍ണാഡ് ക­സ്­തൂ­രി­മഠം ബം­ഗ്ലാ­വി­ന്റെ അ­ടി­ത്ത­ട്ടി­ലു­ള്ള ആ­ഡം­ബ­ര­മു­റി­യി­ലെ­ത്തിച്ച് കത്ത­നാര്‍ക്ക് റെ­ഡ് വൈന്‍ നല്‍­കുക­യാ­ണ്. വീര്യ­മേ­റിയ വീഞ്ഞിന്റെ ലഹരി നു­ണ­ഞ്ഞി­രു­ന്നു­വെ­ങ്കില്‍ ക­ത്ത­നാര്‍­ക്ക് ആധു­നി­കോ­ത്തര ഭൗതി­ക­ലോക­ത്തി­ന്റെ എ­ല്ലാ സൗ­ന്ദ­ര്യ­വും ഊറ്റി­യെ­ടുക്കാമാ­യി­രു­ന്നു. കേ­ര­ള­ത്തില്‍ നി­ന്ന് വ­ന്നി­ട്ടു­ള്ള മ­ന്ത്രി­മാ­ര­ട­ക്ക­മു­ള്ള പ്ര­മു­ഖര്‍ ത­ന്റെ സല്‍­ക്കാ­ര­ത്തില്‍ സം­തൃ­പ്­തി­യ­ട­ഞ്ഞാ­ണ് പോ­യി­ട്ടു­ള്ള­തെ­ന്നും ഏ­ത് പ്ര­മു­ഖ വ്യ­ക്തി­യാ­യാ­ലും അ­വ­രു­ടെ ല­ക്ഷ്യം ത­ന്റെ സ­മ്പ­ത്തി­ലാ­ണെ­ന്നും ക­സ്­തൂ­രി­മഠം കത്ത­നാരെ അറി­യി­ക്കു­ന്നു. എന്നാല്‍ ഇതൊ­ക്കെയും കത്ത­നാര്‍ നിഷേ­ധി­ക്കു­ക­യാ­ണ്. പക്ഷേ, അതു മുഖ­വി­ല­യ്‌ക്കെ­ടു­ക്കാന്‍ ബര്‍ണാ­ഡ് കസ്തൂ­രി­മഠം തയ്യാ­റാ­വു­ന്നില്ല. പാ­ര­മ്പ­ര്യ­മ­ത­വി­ശ്വാ­സി­യാ­യ ബര്‍ണാ­ഡ് യേ­ശു­ക്രി­സ്­തു­വി­ന്റെ അ­പ്പോ­സ്­ത­ല­നാ­യി എ­ത്തി­യി­ട്ടു­ള്ള ആ­ത്മാ­വില്‍ പ­രി­ജ്ഞാ­നി­യാ­യ ക­ത്ത­നാ­രു­ടെ മു­ന്നില്‍ കീ­ഴ­ട­ങ്ങാന്‍ ത­യ്യാ­റ­ല്ലാ­യി­രു­ന്നു.

പിന്നീ­ട്, രോ­ഗി­ക­ളും കു­ട്ടി­ക­ളു­ണ്ടാ­കാ­ത്ത സ്­ത്രീ­ക­ളും മാ­ന­സി­ക­വ്യ­ഥ­കള്‍ അ­നു­ഭ­വി­ക്കു­ന്ന­വ­രും ഈ ദി­വ്യ­ന്റെ മു­ന്നില്‍ മു­ട്ടു­മ­ട­ക്കു­ന്ന­ത് വി­ദ്വേ­ഷ­ത്തോ­ടെ­യാ­ണ് ബര്‍ണാഡ് ക­ണ്ട­ത്. ഒരു ശു­ശ്രൂ­ഷ­യില്‍ ക­ത്ത­നാര്‍ പ­റ­ഞ്ഞു ""പ്രാര്‍­ത്ഥ­ന ഈ ലോ­ക­ത്തി­ന്റെ സൗ­ന്ദ­ര്യ­സി­ന്ദൂ­ര­മാ­ണ്. ആ സി­ന്ദൂ­രം ചാര്‍­ത്തു­ന്ന­വ­രൊ­ക്കെ ര­ക്ഷ­പ്രാ­പി­ക്കും''.

മറ്റൊ­രി­ക്കല്‍ ആത്മീ­യ­ത­യുടെ നിറ­സാ­ന്നിധ്യം ക­ത്ത­നാര്‍ അ­റി­യി­ച്ചതിങ്ങ­നെ- ""വി­ശു­ദ്ധ­ബ­ലി­യെ­ന്ന കുര്‍­ബാ­ന­യില്‍ പ­ങ്കെ­ടു­ക്കു­ന്ന­വര്‍ പാ­പം ചെ­യ്യാ­ത്ത­വര്‍ ആ­യി­രി­ക്ക­ണം. അ­ത് ദൈ­വ­ക­ല്­പ­ന­യാ­ണ്''. ഈ വി­ളം­ബ­ര­ത്തോ­ടെ ബര്‍ണാ­ഡിനും കൂ­ട്ടര്‍­ക്കും വി­ശു­ദ്ധ കുര്‍­ബാ­ന­യില്‍ പ­ങ്കെ­ടു­ക്കാന്‍ നിര്‍­വാ­ഹ­മി­ല്ലാ­തെ­യാ­യി. ഇ­തോ­ടെ രോ­ഗി­ക­ളെ സൗ­ഖ്യ­മാ­ക്കാ­നും ആ­ത്മാ­വി­നെ ഖ­ന­നം ചെ­യ്യാ­നു­മെ­ത്തി­യ ക­ത്ത­നാ­രെ നാ­ടു ക­ട­ത്താ­നാ­യി കേ­ര­ള­ത്തി­ലെ സ­ഭാ­പി­താ­വി­നെ വി­ളി­ച്ച് കാ­ര്യ­ങ്ങള്‍ വി­ശ­ദീ­ക­രി­ച്ചു. വ­ന്ദ്യ­പി­താ­വ് ത­ന്റെ നീ­ണ്ടു വ­ളര്‍­ന്ന വെ­ളു­ത്ത താ­ടി­യില്‍ ത­ട­വി കൊണ്ടെ­ടുത്ത നില­പാ­ടാണ് നോവ­ലിന്റെ ക്ലൈമാ­ക്‌സ്.

""കാ­ലാ­കാ­ല­ങ്ങ­ളാ­യി സ­ഭ­യ്­ക്ക് സാമ്പ­ത്തി­ക­വി­ഹിതം നല്‍കി പരി­പാ­ലി­ക്കു­ന്ന­വരെ എ­ന്തി­നാ­ണ് ക­ത്ത­നാര്‍ വെ­റു­പ്പി­ക്കു­ന്ന­ത്. ദേ­വാ­ല­യ­ത്തെ ഇ­ടി­ച്ചു ക­ള­യാ­ന­ല്ലാ­തെ പ­ണി­തു­യര്‍­ത്താ­നാ­ണ് ക­ത്ത­നാ­രേ അ­ങ്ങോ­ട്ട­യ­ച്ച­ത്.''

അങ്ങനെ, കത്ത­നാരെ കേ­ര­ള­ത്തി­ലേ­ക്ക് മ­ട­ക്കി­ക്കൊ­ണ്ടു­വ­രു­വാന്‍ സ­ഭാ­നേ­തൃ­ത്വം തീ­രു­മാ­നി­ച്ചു. ല­ണ്ട­നില്‍ നി­ന്ന് കേ­ര­ള­ത്തി­ലേ­ക്ക് മ­ട­ങ്ങു­ന്ന­തി­നി­ട­യില്‍ ഒ­രു വൃ­ക്ക ദാ­ന­മാ­യി ഒ­രു ഹൈ­ന്ദ­വ­ന് ന­ല്­കാ­നും അ­ദ്ദേ­ഹം മ­റ­ന്നി­ല്ല. അതാ­വ­ട്ടെ, അടു­ത്തിടെ ഒരു ഹൈന്ദ­വന്‍ ക്രൈസ്ത­വ­നായ ഒരാള്‍ക്ക് സ്വന്തം ഹൃദയം ദാനം ചെയ്ത മഹ­ത്തായ അവ­യവ ദാനമെന്ന പത്ര വാര്‍ത്തയെ ഉദ്‌ഘോ­ഷി­ക്കു­ന്ന തര­ത്തി­ലാണ് വായ­ന­ക്കാ­രുടെ സ്മര­ണീ­യ­പ­ഥ­ത്തി­ലെ­ത്തു­ന്ന­ത്. യഥാര്‍ത്ഥ­സം­ഭവം നട­ക്കു­ന്ന­തിനും എത്രയോ മുന്‍പ് കാരൂര്‍ സോമന്‍ ഈ സംഭവം തന്റെ മനോ­ര­ഥ­ത്തില്‍ കാണു­കയും അക്ഷ­ര­ങ്ങ­ളായി എഴു­തി­ത്തീര്‍ക്കു­കയും ചെയ്തി­രി­ക്കു­ന്നു.

കത്ത­നാര്‍ കേ­ര­ള­ത്തില്‍ തിരി­ച്ചെ­ത്തി­യി­രി­ക്കു­ന്നു. അദ്ദേഹം വിദേ­ശ­ത്തേക്ക് പോകും മുന്‍പ് ഹൃദയം നൊന്ത് പ്രാര്‍­ത്ഥി­ച്ച കാന്‍­സര്‍ രോ­ഗി­ക­ളും സം­സാ­രി­ക്കാന്‍ ക­ഴി­വി­ല്ലാ­ത്ത­വ­രും രോ­ഗ­സൗ­ഖ്യം പ്രാ­പി­ച്ചിരി­ക്കു­ന്നു. അങ്ങനെ ശിഷ്ട­കാലം അം­ഗ­വൈ­ക­ല്യം ബാ­ധി­ച്ച­വ­രു­ടെ അ­ധി­പ­നാ­യും കൃ­ഷി­ക്കാ­ര­നാ­യും അതി­ലു­മു­പരി വെറു­മൊരു സാധാ­ര­ണ­ക്കാ­ര­നു­മായി ജീവിതം തള്ളി­നീ­ക്കാന്‍ തയ്യാ­റെ­ടു­ക്കു­മ്പോ­ഴാ­ണ്, ബി­ഷ­പ്പാ­ക്കാന്‍ സ­ഭാ­നേ­തൃ­ത്വം തീ­രു­മാ­നി­ച്ച­ വാര്‍ത്ത എത്തുന്നത്. ആ തീ­രു­മാ­നം ക­ത്ത­നാര്‍ സ്‌­നേ­ഹ­ത്തോ­ടെ നി­ര­സി­ച്ചു. അ­ത­റി­ഞ്ഞ് മാധ്യ­മ­പട അദ്ദേ­ഹത്തെ കാണാ­നെ­ത്തു­ന്നു. അവ­രോട് ക­ത്ത­നാര്‍ പറഞ്ഞ മ­റു­പ­ടി ശരിക്കും സമൂ­ഹ­ത്തോ­ടു­ള്ള­താ­യി­രു­ന്നു-

""ഈ അം­ഗ­വൈ­ക­ല്യ­മു­ള്ള­വ­രെ, ഈ പ്ര­കൃ­തി­യെ സേ­വി­ക്കാ­നാ­ണ് എ­ന്റെ നി­യോ­ഗം. ഒ­രു ജ­ന­സേ­വ­ക­ന് എം.എല്‍.എ. ആ­ക­ണ­മെ­ന്നി­ല്ല. ഒ­രു പ­ദ­വി­യു­മി­ല്ലാ­ത്ത ജ­ന­സേ­വ­നം യേ­ശു­വി­നെ­പോ­ലെ ചെ­യ്യാ­നാ­ണ് എ­ന്റെ ആ­ഗ്ര­ഹം.''

എല്ലാ­വിധ സാമൂ­ഹിക സങ്കല്‍പ്പ­ങ്ങ­ളെയും തകിടം മറിച്ചു കൊണ്ട്, ഈ നോവല്‍ ശരിക്കും ദൈ­വ­ത്തി­ന്റെ ക­യ്യൊ­പ്പ് ചാര്‍­ത്തുന്നത് ഇവി­ടെ­യാ­ണ്. യാ­ഥാ­സ്ഥി­തി­ക­രാ­യ സ­മു­ദാ­യ­ങ്ങള്‍­ക്കും ഈ­ശ്വ­ര­നെ അ­റി­യാ­നാ­ഗ്രി­ക്കു­ന്ന­വര്‍­ക്കും ജ്ഞാനാ­ന്ധ­കാ­ര­മെന്ന സമ­കാ­ലി­ക­പ്ര­തി­സ­ന്ധി­യുടെ മുന്നില്‍ നിന്ന് അഹം­ബോ­ധ­മി­ല്ലാത്ത, നിസ്വാര്‍ത്ഥ­മായ പ്രകാ­ശ­ത്തിന്റെ മെ­ഴു­കു­തി­രി­ വെട്ടം സമ്മാ­നി­ക്കു­മെന്ന കാര്യ­ത്തില്‍ സം­ശ­യ­മേതു­മി­ല്ല.
ദൈ­വ­ത്തി­ന്റെ കൈ­യൊ­പ്പ് (കാ­രൂര്‍ സോമന്റെ "കാവല്‍ക്കാ­രുടെ സങ്കീര്‍ത്ത­ന­ങ്ങള്‍' എന്ന നോവ­ലി­നെ­ക്കു­റി­ച്ചുള്ള ആസ്വാ­ദ­ന­ക്കു­റി­പ്പ്: ചു­ന­ക്ക­ര ജ­നാര്‍­ദ്ദ­നന്‍ നാ­യര്‍)ദൈ­വ­ത്തി­ന്റെ കൈ­യൊ­പ്പ് (കാ­രൂര്‍ സോമന്റെ "കാവല്‍ക്കാ­രുടെ സങ്കീര്‍ത്ത­ന­ങ്ങള്‍' എന്ന നോവ­ലി­നെ­ക്കു­റി­ച്ചുള്ള ആസ്വാ­ദ­ന­ക്കു­റി­പ്പ്: ചു­ന­ക്ക­ര ജ­നാര്‍­ദ്ദ­നന്‍ നാ­യര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക