Image

എംഎംഎഫ് ഓണം 2016: സിനിമാ താരം ഉണ്ണി മുകുന്ദന്‍ മുഖ്യാഥിതി

Published on 16 August, 2016
എംഎംഎഫ് ഓണം 2016: സിനിമാ താരം ഉണ്ണി മുകുന്ദന്‍ മുഖ്യാഥിതി

 മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഓണാഘോഷമായ മെല്‍ബണ്‍ ഓണാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് പ്രമുഖ യുവ സിനിമാതാരം ഉണ്ണി മുകുന്ദനാണ്. 

സ്പ്രിംഗ് വേല്‍ ടൗണ്‍ ഹാളിലാണ് ഈ വര്‍ഷവും ഓണാഘോഷ പരിപാടികള്‍ അരങ്ങേറുക. സെപ്റ്റംബര്‍ 10നു (ശനി) രാവിലെ 10 മുതല്‍ പെയ്ന്റിംഗ്, കളറിംഗ് മത്സരങ്ങളും 10.30 മുതല്‍ ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരവും ഉച്ചയക്ക് 12 മുതല്‍ കേരളത്തനിമയിലുള്ള ഓണ സദ്യയും നടക്കും. മൂന്നു മുതല്‍ സാംസ്‌കാരിക സമ്മേളനത്തോടനുബന്ധിച്ചു ചെണ്ടമേളം, ഗാനമേള, വിവിധ കലാപരിപാടികള്‍ എന്നിവ ഓണാഘോഷത്തിനു മാറ്റുകൂട്ടും.

വിവരങ്ങള്‍ക്ക്: ഡോ. ഷാജി വര്‍ഗീസ് 401865790, അജി പുനലൂര്‍ 0401426932,

വിജേഷ് വിജയത് 0411221382.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക