Image

വാട്ടര്‍ഫോര്‍ഡില്‍ സംയുക്ത തിരുനാളും ദശാബ്ദി ആഘോഷവും ഓഗസ്റ്റ് 27ന്

Published on 18 August, 2016
വാട്ടര്‍ഫോര്‍ഡില്‍ സംയുക്ത തിരുനാളും ദശാബ്ദി ആഘോഷവും ഓഗസ്റ്റ് 27ന്

 വാട്ടര്‍ഫോര്‍ഡ്: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാളും ദശാബ്ദി ആഘോഷവും ഓഗസ്റ്റ് 27നു (ശനി) ആഘോഷിക്കുന്നു. 

De La Salle College Chappel, Newtown, Waterford ല്‍ ആണ് തിരുനാളാഘോഷങ്ങള്‍. 

ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. അക്വിനോ മാളിയേക്കല്‍ (Asst Sup Fransiscan Friary, Wexford) കാര്‍മികത്വം വഹിക്കും. വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ചാപ്ലെയിന്‍ ഫാ. സുനീഷ് മാത്യു തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു വിശുദ്ധരുടെ സ്വരൂപവും വഹിച്ച് ആഘോഷമായ ലദീഞ്ഞും പ്രദക്ഷിണവും നടക്കും. 

പൊതുസമ്മേളനം വാട്ടര്‍ഫോര്‍ഡ് ആന്‍ഡ് ലിസ്‌മോര്‍ രൂപത ബിഷപ് ഡോ. അല്‍ഫോന്‍സസ് കള്ളിനാന്‍ ഉദ്ഘാടനം ചെയ്യും. ഫാ. ലിയാം പവര്‍ (Vicar, St. Joseph & St. Benildus Church, Newtown Waterford)  അധ്യക്ഷത വഹിക്കും. കരുണയുടെ വര്‍ഷത്തില്‍ അശരണരെയും ദരിദ്രരെയും സഹായിക്കുന്നതിനായി സീറോ മലബാര്‍ വാട്ടര്‍ഫോര്‍ഡ് യൂണിറ്റിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ചാരിറ്റിയുടെ ഉദ്ഘാടനവും ബിഷപ് അല്‍ഫോന്‍സസ് കള്ളിനാന്‍ നിര്‍വഹിക്കും. തുടര്‍ന്നു വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടക്കും. 

തിരുനാളില്‍ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹം തേടുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലെയിന്‍ ഫാ. ജോസ് ഭരണികുളങ്ങര, സെക്രട്ടറി മനോജ് മാത്യു, കൈക്കാരന്‍ ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക