Image

മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഓഗസ്റ്റ് 19ന്

Published on 18 August, 2016
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഓഗസ്റ്റ് 19ന്

 ലണ്ടന്‍: മാഞ്ചസ്റ്ററില്‍ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തിവരുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഓഗസ്റ്റ് 19നു (വെള്ളി) രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ രണ്ടു വരെ മാഞ്ചസ്റ്റര്‍ ലോംഗ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കുമെന്നു ജീസസ് യൂത്ത് ഭാരവാഹികള്‍ അറിയിച്ചു. 

ശുശ്രൂഷകള്‍ക്ക് പ്രശസ്ത വചന പ്രഘോഷകനായ ഫാ. ആന്റണി ലാസര്‍ ഒഎഫ്എം നേതൃത്വം നല്‍കും. ജപമാല, വിശുദ്ധ കുര്‍ബാന, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, കുമ്പസാരം, ആന്തരിക ശുദ്ധി പകരുന്ന ആരാധന തുടങ്ങിയവ നൈറ്റ് വിജിലിന്റെ ഭാഗമായിരിക്കും.

വിവരങ്ങള്‍ക്ക്: ജയ്‌സണ്‍ മേച്ചേരില്‍ 07915652674, ജോബി വര്‍ഗീസ് 07825871317

വിലാസം: St. Joseph Church, Portland Crescent, Manchester, M13 0BU.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക