Image

ബ്രേ തിരുവോണം സെപ്റ്റംബര്‍ 10ന്

Published on 18 August, 2016
ബ്രേ തിരുവോണം സെപ്റ്റംബര്‍ 10ന്

  വിക്ലോ: അയര്‍ലന്‍ഡിലെ ബ്രേ മലയാളി കൂട്ടായ്മയുടെ ഈ വര്‍ഷത്തെ തിരുവോണാഘോഷം സെപ്റ്റംബര്‍ 10നു (ശനി) രാവിലെ ഒമ്പതു മുതല്‍ ബ്രേയിലെ വോള്‍ഫ് ടോണ്‍ യൂത്ത് ക്ലബ്ബില്‍  ആഘോഷിക്കുന്നു.

ഡബ്ലിന്‍ കൗണ്ടിയുടെ തെക്ക് ചെറിവുഡ് മുതല്‍ അയര്‍ലന്‍ഡിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന വിക്ലോ കൗണ്ടിയുടെ വിവിധ പ്രദേശങ്ങളില്‍ കഴിയുന്ന മലയാളി കുടുംബങ്ങള്‍ ജാതിമതഭേദമെന്യേ ഒന്നുചേരുന്ന ഒരു സംഗമവേദിയായിരിക്കും ബ്രേയിലെ തിരുവോണാഘോഷം.

തിരുവാതിരകളിയോടെ ആരംഭിക്കുന്ന പരിപാടികളില്‍ വിവിധയിനം കലാ, കായികമത്സരങ്ങളും കൈകൊട്ടിക്കളി, കോലുകളി, വഞ്ചിപ്പാട്ട്, നേരിന്റെ നേരായ നാടന്‍ പാട്ട്, വടംവലി, തിരുവോണസദ്യ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായിരിക്കും.

വിവരങ്ങള്‍ക്ക്: സെബി പാലാട്ടി 087 418 3399, ഷൈജോ വര്‍ഗീസ് 087 759 6378, കിസാന്‍ തോമസ് 087 628 8906.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക