Image

ഒഐസിസി ഓസ്‌ട്രേലിയ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആചരിച്ചു

Published on 22 August, 2016
ഒഐസിസി ഓസ്‌ട്രേലിയ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആചരിച്ചു

ഗോള്‍ഡ്‌കോസ്റ്റ്: ഒഐസിസി ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഒഐസിസി ഗോള്‍ഡ്‌കോസ്റ്റ് പ്രസിഡന്റ് ജോഷി ജോസഫിന്റെ അധ്യക്ഷതയില്‍ നിറാങ്കിലെ റിവര്‍സ്പ്രിംഗ് ഹാളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഒഐസിസി നാഷണല്‍ ചെയര്‍മാന്‍ സി.പി. സാജു ഉദ്ഘാടനം ചെയ്തു. 

ദേശഭക്തി ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടിയില്‍ സീനിയര്‍ സിറ്റിസണ്‍ കെ.കെ. തമ്പി- സൂസന്‍ തമ്പികളെ ആദരിക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ ഗോള്‍ഡ്‌കോസ്റ്റിലെ മലയാളി കുട്ടികളെ ആദരിക്കുകയും ചെയ്തു. ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് മാത്യു, ബ്രദര്‍ ആല്‍വിന്‍ ജോസഫ്, സിന്‍സണ്‍ ബാബു, കിഷോര്‍ എല്‍ദോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

ഒഐസിസി നേതാക്കളായ അനീഷ് രവി (മനു), രാജന്‍ വര്‍ഗീസ്, ജിജോ തോമസ്, മധുകുമാര്‍, എബി ഏബ്രഹാം, സിബി ജോര്‍ജ്, രവി പൂവത്തിങ്കല്‍, സാജന്‍ ആന്റണി, ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ ഒഐസിസി സെക്രട്ടറി ബിജു കുര്യന്‍ സ്വാഗതവും, ഏബ്രഹാം കുരുവിള നന്ദിയും രേഖപ്പെടുത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക