Image

ഗദ്‌സ്‌മേന്‍ കൂടാരയോഗത്തിന്റെ ഒപ്പന സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നു

Published on 22 August, 2016
ഗദ്‌സ്‌മേന്‍ കൂടാരയോഗത്തിന്റെ ഒപ്പന സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നു

 മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഇടവകദിനത്തില്‍ ഫ്രാങ്ക്സ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗദ്‌സ്‌മേന്‍ കൂടാരയോഗം അവതരിപ്പിച്ച ഒപ്പന ജനപ്രീതികൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നു. 

വേഷവിധാനം കൊണ്ടും അവതരണശൈലി കൊണ്ടും കാണികള്‍ക്ക് വിസ്മയമായി മാറിയ ജനപ്രിയ ഒപ്പന അവതരിപ്പിച്ചത് കൈക്കാരന്‍ സ്റ്റീഫന്‍ ഓക്കാടന്റെ നേതൃത്വത്തിലുള്ള ടീം ആണ്. ഡൊമിനിക് താന്നിമൂട്ടില്‍, ജോര്‍ജ്, സ്റ്റെബിന്‍ ഓക്കാട്ട്, ലയ പയസ്, മഹിമ സ്റ്റീഫന്‍, സെസില്‍, ബനീറ്റ ബിനോജി, മറിയ ബിജി, ഡയോന ഡൊമിനിക്, ബിയോണ ബിജി, ബനിന്‍ ബിനോജി എന്നിവര്‍ ഒപ്പനയ്ക്ക് ചുവടുകള്‍വച്ച് കാണികളുടെ കൈയടി വാങ്ങി. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക