Image

സാന്‍ഡേഴ്‌സ് ഇറങ്ങുന്നു; ചിന്താവിഷ്ടരായ അനുചരരും ഹിലരിയെ തുണക്കുമോ? (ഏബ്രഹാം തോമസ് )

ഏബ്രഹാം തോമസ് Published on 23 August, 2016
സാന്‍ഡേഴ്‌സ് ഇറങ്ങുന്നു; ചിന്താവിഷ്ടരായ അനുചരരും ഹിലരിയെ തുണക്കുമോ?  (ഏബ്രഹാം തോമസ് )
വെര്‍മോണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് െ്രെപമറികളില്‍ തന്റെ എതിരാളിയായിരുന്ന ഹിലരി ക്ലിന്റണ് വേണ്ടി പ്രചരണം നടത്തും. ലേബര്‍ ഡേ (സെപ്റ്റംബര്‍ 5)യുടെ അടുത്ത ദിവസം മുതല്‍ പ്രചരണം ആരംഭിക്കുമെന്ന് സാന്‍ഡേഴ്‌സ് വെളിപ്പെടുത്തി.

തൊഴിലാളി സമൂഹത്തിലും യുവജനങ്ങളുടെ ഇടയിലും വലിയ സ്വാധീനമുളള സാന്‍ഡേഴ്‌സ് പ്രചരണത്തിനെത്തുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ഹിലരിയുടെ അനുയായികള്‍ കരുതുന്നു. സെക്രട്ടറി ക്ലിന്റണ്‍ വിജയിക്കുവാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുവാന്‍ ആഗ്രഹമുണ്ടെന്ന് സാന്‍ഡേഴ്‌സ് പറഞ്ഞു. ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ ഹിലരിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിനുശേഷം പൊതുവേദികളില്‍ പ്രത്യേക്ഷപ്പെടാതിരിക്കുകയാണ് സാന്‍ഡേഴ്‌സ്.

ചിന്താ കുഴപ്പത്തിലായ ധാരാളം സാന്‍ഡേഴ്‌സ് അനുയായികളുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അവര്‍ വിശ്വാസം അര്‍പ്പിച്ചിരുന്ന മിശിഹ ആയിരുന്നു സാന്‍ഡേഴ്‌സ്. സാന്‍ഡേഴ്‌സിന് നിലപാട് മാറ്റം ഉണ്ടാകും എന്നവര്‍ കരുതിയിരുന്നില്ല. ഹിലരിയെ തോല്പിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നസനേതാവ് ഹിലരിക്ക് വോട്ടു ചെയ്യണം എന്ന് പറയുമ്പോള്‍ എന്ത് വേണം എന്നറിയാതെ വിഷമിക്കുന്നവരുണ്ട്.

സാന്‍ഡേഴ്‌സ് െ്രെപമറികളില്‍ വിജയിച്ച ന്യൂഹാംപ്‌ഷെയര്‍, മെയിന്‍, മിഷിഗണ്‍, വിസ്‌കോണ്‍സില്‍ എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യം പ്രചരണം നടത്തുക. പിന്നീട് താന്‍ പിന്നോക്കം നിന്ന ഒഹായോ, പെന്‍സില്‍വാനിയ, നെവാഡ എന്നീ സംസ്ഥാനങ്ങളിലും ശേഷിച്ച സംസ്ഥാനങ്ങളിലും സമയം ലഭിക്കുന്നതനുസരിച്ച് ഹിലരിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കും.

ക്ലിന്റണ്‍ ഫൗണ്ടേഷനെക്കുറിച്ച് ദ ന്യുയോര്‍ക്ക് ടൈംസ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി. സൗദി അറേബ്യ 10 മില്യന്‍ ഡോളറിലധികം നല്‍കി. ഒരു ഫൗണ്ടേഷന്‍ വഴി ഒരു മുന്‍ ഉക്രേനിയന്‍ പ്രസിഡന്റിന്റെ മരുമകനും 10 മില്യന്‍ ഡോളര്‍ നല്‍കി. ഈ ഉക്രേനിയന്‍ പ്രസിഡന്റിനെതിരെ അഴിമതിയും പത്ര പ്രവര്‍!ത്തകരുടെ കൊലപാതകങ്ങളും ആരോപിച്ചിരുന്ന. ഒരു ലെബനീസ്, നൈജീരിയന്‍ ഡെവലപ്പര്‍ 5 മില്യന്‍ ഡോളര്‍ നല്‍കി.

വര്‍ഷങ്ങളായി ബില്‍ ക്ലിന്റന്റെയും ഹിലരിയുടെയും ചെല്‍സിയുടെയും ഭരണ സാരഥ്യത്തിലുളള ഫൗണ്ടേഷന്‍ വിദേശ ദാതാക്കളില്‍ നിന്ന് ലഭിക്കുന്ന വലിയ സംഭാവനകള്‍ സ്വീകരിച്ചു എന്ന് ടൈംസ് പറയുന്നു. ഹിലരിയുടെ വൈറ്റ് ഹൗസില്‍ എത്താനുളള ശ്രമം പുരോഗമിക്കുമ്പോള്‍ ഈ സംഭാവനകള്‍ പ്രശ്‌നമാവും. അവര്‍ വിജയിച്ചാലും ഈ ദാതാക്കളുടെ താല്പര്യങ്ങള്‍ സംരക്ഷിച്ചിരുന്നുവോ എന്ന് ചോദ്യം ഉയരും. പ്രത്യേകിച്ച് സെനറ്റും ജനപ്രതിനിധി സഭയും ഇപ്പോഴുളളതുപോലെ നവംബറിനുശേഷവും റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലാണെങ്കില്‍. ഹിലരി പ്രസിഡന്റായിരിക്കുമ്പോള്‍ ഭര്‍ത്താവ് ബില്‍ ലോക രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് സംഭാവനകള്‍ അഭ്യര്‍ത്ഥിക്കുക എന്ന നാണക്കേട് ഒഴിവാക്കിയാല്‍ പോലും വൈരുദ്ധ്യ താല്പര്യങ്ങള്‍ എങ്ങനെ സംരക്ഷിക്കും എന്ന് ചോദ്യം ഉയരുന്നുണ്ട്.

മനുഷ്യാവകാശ ധ്വംസനത്തിന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിമര്‍ശിച്ച സൗദി അറേബ്യ, യുണൈറ്റഡ് ആരബ് എമിറേറ്റ്‌സ്, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബറൂണി, അള്‍ജീരിയ എന്നീ രാജ്യങ്ങളില്‍ നിന്ന് മില്യനുകള്‍ സംഭാവനകളായി സ്വീകരിച്ചു എന്നും പത്രം ആരോപിച്ചു.

ഡോണാള്‍ഡ് ട്രംപിനെക്കുറിച്ചും ടൈംസ് ആരോപണങ്ങള്‍ ഉന്നയിച്ചു. ട്രംപ് പ്രസിഡന്റായാല്‍ വിദേശ നിക്ഷേപങ്ങളെക്കുറിച്ചും പരശതം മില്യനുകളുടെ റിയല്‍ എസ്‌റ്റേറ്റ് കടത്തെക്കുറിച്ചും ചോദ്യം ഉയരും. കാമ്പയിന്‍ ചെയര്‍മാന്‍ പോള്‍ മാനഫോര്‍ട്ട് രാജി വച്ചൊഴിഞ്ഞത് റഷ്യന്‍, ഉക്രേനിയന്‍ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി വന്‍ പ്രതിഫലം വാങ്ങി കണ്‍സല്‍ട്ടിംഗ് ജോലി നടത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണെന്ന് പത്രം പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക