Image

എട്ടു നോമ്പ് ആചരണവും കന്യാമറിയത്തിന്റെ പിറവിതിരുനാളും

Published on 23 August, 2016
എട്ടു നോമ്പ് ആചരണവും കന്യാമറിയത്തിന്റെ പിറവിതിരുനാളും

 മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിതിരുനാളും എട്ടു നോമ്പാചരണവും ആചരിക്കുന്നു. 

മെല്‍ബണിലെ ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ സെപ്റ്റംബര്‍ ഒന്നു (വ്യാഴം) മുതല്‍ എട്ടു വരെ വൈകുന്നേരം ഏഴു മുതലും ഞായറാഴ്ച വൈകുന്നേരം 4.30നുമാണ് ശുശ്രൂഷകള്‍. ജപമാല, വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും. തുടര്‍ന്നു നേര്‍ച്ച വിതരണവും നടക്കും. 

ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ചാപ്ലെയിന്‍ ഫാ. തോമസ് കുമ്പുക്കല്‍, പ്രസുദേന്തിമാര്‍ എന്നിവര്‍ എട്ടുനോമ്പാചരണത്തിനു നേതൃത്വം നല്‍കുമെന്നു കൈക്കാരന്മാരായ സ്റ്റീഫന്‍ ഓക്കാട്, സോളമന്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക