Image

അറുപത്തിമൂന്ന് വിഭവങ്ങള്‍ ഒരുക്കി തിരുവാറന്മുള അഷ്ടമിരോഹിണി വള്ളസദ്യ (ഓണ നിലാവ് -7)

അനില്‍ പെണ്ണുക്കര Published on 23 August, 2016
അറുപത്തിമൂന്ന് വിഭവങ്ങള്‍ ഒരുക്കി തിരുവാറന്മുള അഷ്ടമിരോഹിണി വള്ളസദ്യ (ഓണ നിലാവ് -7)
ചരിത്രവും ഭക്തിയും ഒത്തുചേരുന്ന തിരുവാറന്മുളഅഷ്ടമി രോഹിണി വള്ളസദ്യ നാളെ . അഷ്ടമി രോഹിണി മഹോത്സവത്തോട് അനുബന്ധിച്ചു ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വള്ളസദ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ചിങ്ങമാസത്തി ഭഗവാന്റെ പിറന്നാളായ അഷ്ടമിരോഹിണി ദിനത്തില്‍ ഭക്തര്‍ നല്‍കുന്ന വഴിപാട് ആണ് വള്ളസദ്യ. ലോകോത്തര ചരിത്ര താളുകളില്‍ ഇടം തേടിയ വള്ളസദ്യാ മാമാങ്കത്തില്‍ അന്‍പതില്‍ പരം പള്ളിയോടങ്ങളും പമ്പാനദിക്കരയിലെ ലക്ഷക്കണക്കിന് ഭക്ത ജനങ്ങളും പങ്കെടുക്കുന്ന മഹാസമൂഹഅന്നദാനമാന് നാളെ നടക്കുക .ആറന്മുള ശ്രീ പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് അഷ്ടമിരോഹിണി വള്ളസദ്യ.ഒരുലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന വള്ളസദ്യയില്‍ ക്ഷേത്രത്തില്‍ എത്തുന്ന എല്ലാവര്ക്കും എല്ലാ വിഭവങ്ങളും കൂട്ടി വിഭവ സമൃദ്ധമായ സദ്യ ഉണ്ണാം .നാളത്തെ സദ്യക്കുള്ള ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി ക്ഷേത്ര മേല്‍ശാന്തി ഭദ്രദീപം തെളിയിക്കുന്നു. 

തുടര്‍ന്ന് സദ്യക്കുള്ള അടുപ്പില്‍ അഗ്‌നി പകര്‍ന്നു.നാളെ ജലഘോഷയാത്രക്ക് ശേഷം 1130 ന് ആരംഭിക്കും. വിഭവങ്ങളുടെ എണ്ണവും നാടന്‍ രുചിയുമാണ് സദ്യയെ ആറന്മുള സദ്യയെ ആകര്ഷകമാക്കുന്നത്. 54 ഇനം കറികളാണ് വിളമ്പുന്നത്. 501 പറ അരിയാണ് സദ്യക്ക് തയ്യാറാക്കുന്നത്. അരി മുഴുവന്‍ ഭക്തരുടെ വഴിപാടാണ്. 

350 പാചക തൊഴിലാളികള്‍ രാത്രിയും പകലുമായി രണ്ടു ദിവസം മുന്‍പ് മുതല്‍ ആരംഭിക്കും. അച്ചാറുകളും ഉപ്പേരികളും ആദ്യം തയ്യാറാക്കും. നാരങ്ങാ അച്ചാര്‍ ഉണ്ടാക്കുന്നതിന് 1000 കിലോ നാരങ്ങാ വേണ്ടി വരും. അച്ചറുകള്‍ ഏഴു തരത്തില്‍,ഉപ്പേരികള്‍ അഞ്ചു തരത്തില്‍, ഉഴുന്ന് വട എള്ളുണ്ട ഉണ്ണിയപ്പം,മെഴുക്കുപുരട്ടികള്‍ പലവിധം. അമ്പലപ്പുഴ പാല്‍പായസം ഉള്‍പ്പടെ അഞ്ചു തരം, ഉപ്പുമാങ്ങാ ഉള്‍പ്പടെ അന്പത്തിനാലിനം.വിഭവങ്ങള്‍ ഇവയൊക്കെയാണ് കടുമാങ്ങ,ഉപ്പുമാങ്ങ
നാരങ്ങ,അമ്പഴങ്ങ,ഇഞ്ചി,നെല്ലിക്ക,പുളിയിഞ്ചി ,കായ വറുത്തത്,ചക്കഉപ്പേരി,ശര്‍ക്കര വരട്ടി,ഉഴുന്നുവട,എള്ളുണ്ട,ഉണ്ണിയപ്പം,അവിയല്‍,ഓലന്‍,പച്ചഎരിശേരി,വറുത്ത എരിശ്ശേരി,മാമ്പഴ പച്ചടി,കൂട്ടുകറി,ഇഞ്ചിതൈര്,കിച്ചടി,ചമ്മന്തിപ്പൊടി,തകരതോരന്‍,ചീരത്തോരന്‍,ചക്കതോരന്‍,കൂര്‍ക്കമെഴുക്കുപുരട്ടി,കോവയ്ക്കമെഴുക്കുപുര,ചേനമെഴുക്കുപുരട്ടി.പയര്‍മെഴുക്കുപുരട്ടി ,നെയ്യ് ,പരിപ്പ്,സാമ്പാര്‍,കാളന്‍,പുളിശ്ശേരി,പാളത്തൈര്,രസം,മോര് ,അമ്പലപ്പുഴ പാല്‍പ്പായസം,പാലട കടലപായസം,ശര്‍ക്കരപായസം,അറുനാഴിപായസം പുത്തരി ചോറ്,പപ്പടം വലിയത്,പപ്പടം ചെറിയത്,പൂവന്‍പഴം,അട ,ഉപ്പ്,ഉണ്ടശര്‍ക്കര,കല്‍ക്കണ്ടം പഞ്ചസാര,മലര്‍,മുന്തിരിങ്ങ,കരിമ്പ്,തേന്‍.വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന വിഭവസമൃദ്ധമായ സദ്യഉണ്ണുവാന്‍ ലക്ഷങ്ങള്‍ എത്തുമ്പോള്‍ അവര്‍ക്കു ഓണസദ്യയ്ക്ക് തുടക്കം കൂടിയാകും കൂടിയാകും തിരുവാറന്മുള  അഷ്ടമിരോഹിണി വള്ളസദ്യ .

അറുപത്തിമൂന്ന് വിഭവങ്ങള്‍ ഒരുക്കി തിരുവാറന്മുള അഷ്ടമിരോഹിണി വള്ളസദ്യ (ഓണ നിലാവ് -7)അറുപത്തിമൂന്ന് വിഭവങ്ങള്‍ ഒരുക്കി തിരുവാറന്മുള അഷ്ടമിരോഹിണി വള്ളസദ്യ (ഓണ നിലാവ് -7)അറുപത്തിമൂന്ന് വിഭവങ്ങള്‍ ഒരുക്കി തിരുവാറന്മുള അഷ്ടമിരോഹിണി വള്ളസദ്യ (ഓണ നിലാവ് -7)അറുപത്തിമൂന്ന് വിഭവങ്ങള്‍ ഒരുക്കി തിരുവാറന്മുള അഷ്ടമിരോഹിണി വള്ളസദ്യ (ഓണ നിലാവ് -7)അറുപത്തിമൂന്ന് വിഭവങ്ങള്‍ ഒരുക്കി തിരുവാറന്മുള അഷ്ടമിരോഹിണി വള്ളസദ്യ (ഓണ നിലാവ് -7)അറുപത്തിമൂന്ന് വിഭവങ്ങള്‍ ഒരുക്കി തിരുവാറന്മുള അഷ്ടമിരോഹിണി വള്ളസദ്യ (ഓണ നിലാവ് -7)അറുപത്തിമൂന്ന് വിഭവങ്ങള്‍ ഒരുക്കി തിരുവാറന്മുള അഷ്ടമിരോഹിണി വള്ളസദ്യ (ഓണ നിലാവ് -7)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക