Image

ഒഐസിസി ദേശീയ കമ്മിറ്റി സ്വാതന്ത്ര്യദിനവും ചര്‍ച്ചയും നടത്തി

Published on 23 August, 2016
ഒഐസിസി ദേശീയ കമ്മിറ്റി സ്വാതന്ത്ര്യദിനവും ചര്‍ച്ചയും നടത്തി

  മെല്‍ബണ്‍: ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മെല്‍ബണില്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടത്തി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വഹിച്ച പങ്ക് വലുതാണെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത ഒഐസിസി സ്ഥാപക പ്രസിഡന്റ് ജോസ് എം. ജോര്‍ജ് പറഞ്ഞു. 

സോബന്‍ തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഉറുമീസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി മെംബര്‍ ബിജു സ്‌കറിയ, ദേശീയ ജനറല്‍ സെക്രട്ടറി ജോര്‍ജ് തോമസ്, അരുണ്‍ പാലയ്ക്കലോടി, ഷാജി പുല്ലന്‍, തമ്പി ചെമ്മനം, വിക്‌ടോറിയ പ്രസിഡന്റ് ജോസഫ് പീറ്റര്‍, പി.വി. ജിജേഷ് എന്നിവര്‍ സംസാരിച്ചു. 

തുടര്‍ന്നു 'വര്‍ഗീയ കക്ഷികള്‍ ഇന്ത്യയില്‍ ഉയര്‍ത്തുന്ന വെല്ലുവിളി' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ സോബന്‍ തോമസ് വിഷയം അവതരിപ്പിച്ചു. അരുണ്‍ പാലയ്ക്കലോടി വിഷയത്തിന്റെ കാലികമായ പ്രസക്തി പ്രവര്‍ത്തകരെ മനസിലാക്കി കൊടുത്തു. ചര്‍ച്ചയില്‍ മാര്‍ട്ടില്‍ ഉറുമീസ്, ഷിജോ ചേന്നോത്ത്, ബോസ്‌കോ എന്നിവര്‍ നേതൃത്വം നല്‍കി.6ഃ.റുൗള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക