Image

മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച ഇന്ത്യാ ഡേ പരേഡില്‍ പതിനായിരങ്ങള്‍

Published on 22 August, 2016
മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച ഇന്ത്യാ ഡേ പരേഡില്‍ പതിനായിരങ്ങള്‍
ന്യു യോര്‍ക്ക്: മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച മുപ്പത്താറാമത് ഇന്ത്യാ ഡേ പരേഡില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. 

ഫ്‌ളോട്ടുകളൂം വാദ്യ മേളങ്ങളും ന്രുത്തവും പാട്ടും മാഡിസന്‍ അവന്യുവില്‍ ഉത്സവമായപ്പോള്‍ ഗ്രാന്‍ഡ് മാര്‍ഷലായി നടന്‍ അഭിഷേക് ബച്ചന്‍എത്തിയതോടെ ആവേശം അണപൊട്ടി. കോണ്‍സല്‍ ജനറല്‍ റിവ ഗാംഗുലി ദാസ്, പരേഡിന്റെ സംഘാടകരായ ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസോസിയേഷന്‍ ന്യു യോര്‍ക്ക്, ന്യു ജെഴ്‌സി, കണക്റ്റിക്കട്ടിന്റെ ഭാരവാഹികള്‍ തുടങ്ങിയവര്‍പരേഡിനെ നയിച്ചപ്പൊള്‍ യോഗാ സമ്പ്രദായം ലോകമെങ്ങും പ്രചരിപ്പിച്ച ആചാര്യ രാംദേവുംഅനുഗ്രഹങ്ങളും ആശംസകളുമായെത്തി.

എട്ടാം വര്‍ഷവും സുന്ദര്‍ലാല്‍ ഗാന്ധി, മഹാത്മജിയുടെ വേഷമിട്ട് എത്തി. എണ്‍പത്തിമൂന്നുകാരനായ താന്‍ ഈ വേഷത്തില്‍ വരുന്നത് ഗാന്ധിയന്‍ ആശയങ്ങളിലുള്ള തന്റെ വിശ്വാസം ആവര്‍ത്തിക്കാനും കൂടുതല്‍ പേരെ അതിലേക്ക് ആകര്‍ഷിക്കുവാനുമാണെന്നദ്ധേഹം പറഞ്ഞു.

കമ്മിഷണര്‍ ഡാനിയല്‍ നിഗ്രൊയുടെ നേത്രുത്വത്തില്‍ ന്യു യോര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ട്മന്റ്പരേഡിനു പുര്‍ണ പിന്തുണയുമായെത്തിയത് ശ്രദ്ധേയമായി. പുതിയതും പഴയതുമായ രണ്ട് ഫയര്‍ ട്രക്കുകളും ആംബുലന്‍സും ഫയര്‍ മാര്‍ഷല്‍മാരും മാര്‍ച്ച് ചെയതപ്പോള്‍ പരേഡിനുഗാംഭീര്യം പകര്‍ന്നു

യന്ത്രത്തോക്കുകളും നായകളുമായി പതിവിലും കൂടുതല്‍ പോലീസ് ജാഗ്രതയോടെ രംഗത്തൂണ്ടായിരുന്നതും ശ്രദ്ധേയമായി. പുതുതായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ രൂപീകരിച്ച ഇന്ത്യന്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേത്രുത്വത്തില്‍ ദേശി പോലീസ് ഓഫീസര്‍മാരുടെ വലിയ സംഘം പരേഡിനെത്തി. അതില്‍ പലരും പുതുതായി പോലീസില്‍ ചേര്‍ന്നവരായിരുന്നു.

ബ്രഹ്മകുമാരീസ് പതിവു പോലെ വെള്ള വസ്ത്രമണിഞ്ഞുശന്തി മന്ത്രങ്ങളും ബില്‍ ബോര്‍ഡുകളുമായി വലിയ സംഘമായി മാര്‍ച്ച് ചെയ്തു. ഇന്ത്യയുടെ മതേതരത്വത്തിന്റെ പ്രതീകമായി വേളാങ്കണ്ണി മാതാവിന്റെ രൂപവും വഹിച്ച് മുത്തുക്കുടകളുമായി തമിഴ് ക്രൈസ്തവരും ശ്രദ്ധ പിടിച്ചു പറ്റി.
എയര്‍ ഇന്ത്യ ഫ്‌ളോട്ടില്‍ പൈലറ്റ് അടക്കമുള്ള ക്രൂ ഔദ്യോഗിക വേഷത്തില്‍ എത്തി

ഐ.എന്‍.ഒ.സിയുടെ പ്രാതിനിധ്യമൊന്നും പരേഡില്‍ ഇല്ലായിരുന്നെങ്കുിലും തെലുങ്കാന സംസ്ഥാനക്കാര്‍ സോണിയ ഗാന്ധിയുടെ ചിത്രത്തില്‍താങ്ക് യു സോണിയഎന്ന് എഴുതി മാര്‍ച്ച് ചെയ്തതും ശ്ര്ദ്ധിക്കപ്പെട്ടു. ആന്ധ്ര വിഭജിച്ച് തെലുങ്കാന രൂപീകരിക്കാന്‍ തീരുമാനിച്ചതിന്റെ നന്ദി അവര്‍ മറക്കുന്നില്ല. ഈ തീരുമാനം മൂലമാണ് ശക്തികേന്ദ്രമായ ആന്ധ്രയിലും തെലുങ്കാനയിലും സീറ്റൊന്നും കീട്ടാതെ കോണ്‍ഗ്രസ്മൂലാക്കയതെന്നത് മറ്റൊരു ചരിത്രം.

അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍, സ്റ്റേറ്റ് ബാങ്ക്, ടി.വി. ഏഷ്യ തുടങ്ങി ഒട്ടേറെ സ്ഥപനങ്ങള്‍ പതിവു പോലെ ഫ്‌ളോട്ടുകള്‍ അവതരിപ്പിച്ചു.

മലയാളികളുടെ സാന്നിധ്യം ഇത്തവണ പരേഡില്‍ ഉണ്ടായില്ല. തോമസ് ടി ഉമ്മന്‍, പ്രസന്നന്‍, തുടങ്ങി ഏതാനും പേര്‍ ഒഴിച്ചാല്‍ കാണാന്‍ പോലും എത്തിയത് ചുരുക്കം ചിലര്‍. ഫൊക്കാന, ഫോമ ഒന്നും വന്നില്ല. കഴിഞ്ഞയാഴ്ച നഗരത്തിലെ ക്വീന്‍സ് ബോറോയില്‍ നടന്ന പരേഡില്‍ അവരൊക്കെ പങ്കെടുത്ത പശ്ചാത്തലത്തിലണിത്.

ഇവിടെ മലയാളികളെ അടുപ്പിക്കാറില്ലെന്നതു ഒരു വസ്തുത.. ക്വീന്‍സ് പരേഡിലാകട്ടെ മലയാളികള്‍ക്കായിരുന്നു പ്രാധാന്യം.

പരേഡില്‍ ജനക്കൂട്ടവും കഴിഞ്ഞ വര്‍ഷത്തെയത്ര ഉണ്ടായില്ല. ഗ്രാന്‍ഡ് മാര്‍ഷലായി എത്തുന്നവരുടേ ജനപ്രിയത അതിനൊരു കാരണമണ്. അമിതാബ് ബാച്ചനോ, ഷാരുഖ് ഖാനോ സല്‍മാന്‍ ഖാനോ, പ്രിയങ്ക ചോപ്രയോ ദീപികാ പദുക്കോണോ ഒക്കെ ആയിരുന്നെങ്കില്‍ ഇതാവുമായിരുന്നില്ല ജനക്കൂട്ടമെന്നുറപ്പ്.

ആനന്ദ് പട്ടേല്‍ പ്രസിഡന്റും ആന്‍ഡി ഭാട്ടിയ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റും രമേശ് പട്ടേല്‍ ചെയര്‍മാനുമായ കമ്മിറ്റിയാണ്പരേഡിനു നേത്രുത്വം നല്‍കിയത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക