Image

യു.എസ്.പോസ്റ്റല്‍ സര്‍വ്വീസ് ദീപാവലി സ്റ്റാമ്പ് പുറത്തിറക്കി

പി.പി.ചെറിയാന്‍ Published on 23 August, 2016
യു.എസ്.പോസ്റ്റല്‍ സര്‍വ്വീസ് ദീപാവലി സ്റ്റാമ്പ് പുറത്തിറക്കി
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചുകൊണ്ട് യു.എസ്.പോസ്റ്റല്‍ സര്‍വ്വീസ് ദീപവലി സ്റ്റാമ്പ് പുറത്തിറക്കി.
ആഗസ്റ്റ് 23ന് പോസ്റ്റല്‍ അധികൃതരാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
ക്രൈസ്തവ, മുസ്ലീം ആഘോഷങ്ങളെ അനുസ്മരിക്കുന്ന പോസ്റ്റല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരുന്നുവെങ്കിലും, ആദ്യമായാണ് ഹൈന്ദവാഘോഷങ്ങളുടെ ഭാഗമായ ദീപാവലിയെ അനുസ്മരിക്കുന്നതിന് യു.എസ്. പോസ്റ്റല്‍ സര്‍വ്വീസ് സ്റ്റാമ്പ് പുറത്തിറക്കിയത്. ഒരു സംഘം യു.എസ്. കോണ്‍ഗ്രസ് അംഗങ്ങളും, ഹൈന്ദവ സമൂഹവും ഒത്തൊരുമിച്ചു കഴിഞ്ഞ 12 വര്‍ഷമായി നടത്തുന്ന പരിശ്രമങ്ങള്‍ക്കൊടുവിലാണ് യു.എസ്. പോസ്റ്റല്‍ സര്‍വ്വീസ് ഇങ്ങനെയൊരു തീരുമാനം അംഗീകരിച്ചത്.

ഓരോവര്‍ഷവും സിറ്റിസണ്‍ സ്റ്റാമ്പ് അഡൈ്വസറി കമ്മിറ്റി മുമ്പാകെ ഏകദേശം 40,000 പുതിയ സ്റ്റാമ്പുകള്‍ക്കുള്ള അപേക്ഷകളാണ് ലഭിക്കുന്നതെങ്കിലും ഇരുപത്തിയഞ്ച് എണ്ണം മാത്രമാണ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന് സമര്‍പ്പിക്കുകയെന്ന് യു.എസ്. പോസ്റ്റല്‍ പ്രതിനിധി മാര്‍ക്കു സാന്റേഴ്‌സ് പറഞ്ഞു.

ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡമോക്രാറ്റിക്ക് പ്രതിനിധി കരോളിന്‍ മെലനിയാണ് കഴിഞ്ഞവര്‍ഷം ദീപാവലി സ്റ്റാമ്പിനനുകൂലമായി റസലൂഷന്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചത്.

ഒരിഞ്ചു സമചതുരത്തിലുള്ള സ്റ്റാമ്പിന്റെ ഡിസൈന്‍ ഹൈന്ദവ നേതാക്കളുമായി ചര്‍ച്ച ചെയ്താണ് അംഗീകരിച്ചത്.

ദീവാളി സ്റ്റാമ്പ് ഒക്ടോബര്‍ 5 മുതല്‍ പോസ്‌റ്റോഫീസുകളില്‍ നിന്നും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. 'ഫോര്‍ ഏവര്‍' സ്റ്റാമ്പായിട്ടാണ് ദീപാവലി സ്റ്റാമ്പ് അംഗീകരിച്ചിരിക്കുന്നത്.

Diwali Honored by New USPS Forever Stamp

 WASHINGTON DC (August 23, 2016) — Leaders of the Hindu American Foundation (HAF) celebrated the United States Postal Service’s (USPS) announcement that it would issue a Diwali stamp for 2016. The Forever stamp will be released on October 5, 2016, twenty five days ahead of the Hindu holiday. The stamp displays a single lit clay lamp, or diya, against a colorful backdrop showcasing the most iconic symbol of the holiday.   

Year-long Advocacy Campaign Shows Strength of Community 

Prompted by a letter co-led by HAF and Indiaspora, more than 100 community organizations petitioned the Citizens’ Stamp Advisory Committee. This was followed by an advocacy day organized by HAF and a Congressional Diwali celebration at the Library of Congress. In turn, this galvanized support from members of the House and Senate for bipartisan resolutions in their respective chambers in honor of a long standing community request for an official Diwali stamp. 

Congresswoman Carolyn Maloney (D-NY), in particular, championed this cause for many years. Senators Mark Warner (D-VA) and John Cornyn (R-TX) and House members Joe Crowley (D-NY), Ed Royce (R-CA) Ami Bera (D-CA), and George Holding (R-NC), all past or present co-chairs of their chamber’s India Caucuses, also led significant campaigns to assure Congressional support for this measure. Congresswoman Tulsi Gabbard (D-HI), the only Hindu member of Congress, led the most recent write in campaign to the USPS with hundreds of signatories.

“HAF is proud to have been a part of what truly was a grassroots community effort,” said Suhag A. Shukla, Esq., HAF Executive Director and Legal Counsel. “The issuance of the Diwali stamp symbolizes several important things: it displays the strength of the Hindu American community when we unite behind a cause; it celebrates the contributions of our community to America; and most importantly, it acknowledges the strength our country draws from its diversity. This year and for many more, diyas and spirits will shine brighter, as will greetings cards and gift packages sent donning the Diwali stamp.”

Diwali is a Hindu festival, celebrated globally, signifying victory of good over evil, light over darkness, knowledge over ignorance, and hope over despair. By the Western calendar the date varies year to year, falling on the night of the new moon occurring from mid-October to mid-November. 

യു.എസ്.പോസ്റ്റല്‍ സര്‍വ്വീസ് ദീപാവലി സ്റ്റാമ്പ് പുറത്തിറക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക