Image

'ഓസ്‌ട്രേലിയ എന്റെ ഹൃദയഭൂമി' യൂട്യൂബില്‍ വന്‍ ഹിറ്റ്

Published on 24 August, 2016
'ഓസ്‌ട്രേലിയ എന്റെ ഹൃദയഭൂമി' യൂട്യൂബില്‍ വന്‍ ഹിറ്റ്

  മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ മലയാളികള്‍ ചേര്‍ന്നു ഓസ്‌ട്രേലിയയില്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കി തിയറ്ററുകളില്‍ പ്രദര്‍ശന വിജയം നേടിയ സിനിമ 'ഓസ്‌ട്രേലിയ എന്റെ ഹൃദയഭൂമി' യൂട്യൂബില്‍ റിലീസ് ചെയ്തു.

ചിത്രം റിലീസ് ചെയ്ത് രണ്ടു ദിവസങ്ങള്‍കൊണ്ട് ആയിരക്കണക്കിനു പ്രേക്ഷകര്‍ യൂട്യൂബില്‍ കണ്ടുകഴിഞ്ഞു.

ഓസ്‌ട്രേലിയന്‍ പ്രവാസ ജീവിതത്തിന്റെ നേര്‍കാഴ്ചയായിരുന്നു ചിത്രം. ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കലാകാരന്മാരാണു സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നത്. പ്രശസ്ത പിന്നണിഗായിക വൈക്കം വിജയലക്ഷ്മി, ജി. വേണുഗോപാല്‍ എന്നിവരാണു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. 

മലയാളത്തിലെ പ്രശസ്തരായ നടിനടന്മാരെ അണിനിരത്തി മറ്റൊരു സിനിമ ഓസ്‌ട്രേലിയയില്‍ നിര്‍മിക്കുന്നതിനുള്ള അണിയ പ്രവര്‍ത്തനങ്ങളിലാണു സിനിമയുടെ നിര്‍മാതാക്കള്‍.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക