Image

സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍ഡില്‍ വിഭൂതി തിരുനാള്‍ ഫെബ്രുവരി 20ന്‌

സഖറിയ പുത്തന്‍കളം Published on 09 February, 2012
സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍ഡില്‍ വിഭൂതി തിരുനാള്‍ ഫെബ്രുവരി 20ന്‌
സ്‌റ്റോക്ക്‌ ഓണ്‍ ട്രെന്‍ഡ്‌: വലിയ നോമ്പ്‌ ആചരണത്തിന്റെ മുന്നോടിയായിട്ടുള്ള വിഭൂതി (കുരിശുവര) തിരുനാള്‍ സ്‌റ്റോക്ക്‌ ഓണ്‍ ട്രെന്റില്‍ ആചരിക്കുന്നു. സീറോ മലബാര്‍ ആരാധനക്രമ പ്രകാരം വലിയ നോമ്പിന്റെ പ്രഥമ ദിനമായ ഫെബ്രുവരി 20ന്‌ (തിങ്കള്‍) ഫാ. ജോമോന്‍ തൊമ്മാനയുടെ മുഖ്യകാര്‍മികത്വത്തിലാണ്‌ വിഭൂതി ആചരിക്കുന്നത്‌. ഔവര്‍ ലേഡി ഓഫ്‌ ദി എയ്‌ഞ്ചല്‍സ്‌ ആന്‍ഡ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ഇന്‍ ചെയ്‌ന്‍സ്‌ ദേവാലയത്തില്‍ വൈകുന്നേരം അഞ്ചിന്‌ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും.

പാപങ്ങള്‍ ഓര്‍ത്ത്‌ പശ്‌ചാത്തപിച്ച്‌ അനുതപിച്ച്‌ ദൈവത്തിലേക്ക്‌ അടുക്കുന്നതിനു വേണ്‌ടിയുള്ള വിളിയാണ്‌ വിഭൂതി തിരുനാള്‍. കത്തോലിക്കാ സഭ നിര്‍ദേശിക്കുന്ന ഉപവാസമെടുക്കേണ്‌ട ദിവസങ്ങളില്‍ ഒന്നാണ്‌ വിഭൂതി ദിവസം.

അനുതാപത്തിന്റെയും പശ്‌ചാത്താപത്തിന്റെയും വിശുദ്ധഗ്രന്ഥ പാരായണത്തിന്റെയും ദിനങ്ങളിലൂടെ കടന്നുപോകുന്ന വലിയ നോമ്പ്‌ ആരംഭത്തിലെ വിഭൂതിയാചരണത്തിലേക്ക്‌ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫാ.ജോമോന്‍ തൊമ്മാന പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബെന്നി ജോസഫ്‌: 07982514538, ജോസ്‌ വര്‍ഗീസ്‌ കരീമഠം: 07525155843. വിലാസം: Our Lady Of The Angles And St. Peter?s In Chains, Stoke On Trent, ST4 7LT.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക