Image

യൂറോപ്പില്‍ ഐസ്‌ ഏജ്‌, കുറഞ്ഞ താപനില പുതിയ റെക്കോഡുകള്‍ തേടുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 09 February, 2012
യൂറോപ്പില്‍ ഐസ്‌ ഏജ്‌, കുറഞ്ഞ താപനില പുതിയ റെക്കോഡുകള്‍ തേടുന്നു
ബര്‍ലിന്‍: അതിശൈത്യം യൂറോപ്പിനെ അക്ഷരാര്‍ഥത്തില്‍ പഴയ ഹിമയുഗത്തിലേക്കു നയിക്കുന്നു. പൂജ്യത്തിനു താഴെ 40 ഡിഗ്രി വരെ താഴ്‌ന്ന താപനില പുതിയ റെക്കോഡുകള്‍ തേടുകയാണ്‌.

കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ്‌ താപനില -40 ഡിഗ്രി സെല്‍ഷ്യസ്‌ വരെ എത്തിയിരിക്കുന്നത്‌. ഇവിടങ്ങളില്‍ പല ഗ്രാമങ്ങള്‍ക്കും പുറംലോകവുമായുള്ള സര്‍വ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്‌.

തെക്കന്‍ ബള്‍ഗേറിയയില്‍ മഞ്ഞുകാരണം ഡാമിന്റെ ഭിത്തി തകര്‍ന്ന്‌ കനത്ത വെള്ളപ്പൊക്കവുമുണ്‌ടായി. നാലു പേര്‍ ഇവിടെ കൊല്ലപ്പെട്ടു. എന്നാല്‍, ഇതിലും വലുത്‌ വരാനിരിക്കുന്നതേയുള്ളൂ എന്നാണ്‌ യൂറോപ്യന്‍ ക്രൈസിസ്‌ കമ്മീഷണറുടെ മുന്നറിയിപ്പ്‌.

ജര്‍മനിയുടെ മിക്ക ഭാഗങ്ങളിലും മഞ്ഞുറഞ്ഞു കിടക്കുകയാണ്‌. ബവേറിയ മേഖല പൂര്‍ണമായും മഞ്ഞിനടിയില്‍ പുതഞ്ഞിരിക്കയാണ്‌. ബാള്‍ട്ടിക്‌ സീ ഉള്‍പ്പെടുന്ന യൂസ്‌ഡോം അയര്‍ലന്‍ഡില്‍ താപനില മൈനസ്‌ 29 വരെ രേഖപ്പെടുത്തിയതായി കാലാവസ്ഥാനിരീക്ഷണം കേന്ദ്രം അറിയിച്ചു. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലെ ഏറ്റവും കൂടിയ തണുപ്പാണ്‌ ഇത്‌. നോര്‍ത്ത്‌ ഈസ്റ്റ്‌ മേഖലയായ മെക്‌ലെന്‍ബുര്‍ഗ്‌ ഫോര്‍പോമെന്‍, സാക്‌സണ്‍, ബവേറിയയിലെ ഓബര്‍ അല്‍ഗാവു, ഡോയ്‌ഷ്‌നൊയേഡോര്‍ഫ്‌ എന്നിവിടങ്ങളില്‍ താപനില മൈനസ്‌ 28.1 ഡിഗ്രി സെല്‍ഷ്യസ്‌ രേഖപ്പെടുത്തി.

ജര്‍മനിയുടെ തലസ്ഥാനനഗരിയിലും സ്ഥിതിഗതി മിറച്ചല്ല. ബ്രാന്‍ഡന്‍ബുര്‍ഗ്‌ സംസ്ഥാനവും ഉള്‍പ്രദേശങ്ങളും തണുപ്പില്‍ ഉറഞ്ഞിരിക്കുകയാണ്‌. വെസ്റ്റ്‌ ഫാളിയ സംസ്ഥാനം മാത്രമാണ്‌ തണുപ്പിന്റെ കാഠിന്യത്തില്‍ നിന്നും അല്‍പ്പം മോചനം നേടിയിരിക്കുന്നത്‌.

തണുപ്പിന്റെ കാഠിന്യത്തില്‍ യൂറോപ്പില്‍ ആഗമാനം ഏതാണ്‌ട്‌ മുന്നൂറിലധികം മരണം ഇതുവരെയായി റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്‌ട്‌. ബ്രിട്ടനിലും കഴിഞ്ഞ വര്‍ഷത്തെ ബിഗ്‌ ഫ്രീസിനെ കവച്ചുവയ്‌ക്കുന്ന അതിശൈത്യം തുടരുകയാണ്‌. ഹീത്രൂ വിമാനത്താവളത്തില്‍ അര ഇഞ്ച്‌ കനത്തില്‍ വരെ മഞ്ഞു വീഴുന്നത്‌ കൂടുതല്‍ വിമാന സര്‍വീസുകളെ ബാധിക്കുമെന്ന്‌ ഉറപ്പായിട്ടുണ്‌ട്‌.

ബ്രിട്ടനില്‍ രാത്രി താപനില -13 ഡിഗ്രി വരെ താഴാനിടയുണ്‌ടെന്നാണ്‌ മുന്നറിയിപ്പ്‌. കാസില്‍ഫീല്‍ഡില്‍ മഞ്ഞില്‍ കളിച്ചുകൊണ്‌ടിരുന്ന പതിമൂന്നുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. പാര്‍ക്കില്‍ ഒരു മധ്യവയസ്‌കനും അതിശൈത്യം കാരണം മരിച്ചു.

ട്രാക്കില്‍ മുഴുവന്‍ മഞ്ഞുവീണു കിടക്കുന്നതുകാരണം വിവിധ പ്രദേശങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്‌ട്‌.
യൂറോപ്പില്‍ ഐസ്‌ ഏജ്‌, കുറഞ്ഞ താപനില പുതിയ റെക്കോഡുകള്‍ തേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക