Image

ആവണിപ്പുലരി 2016' കേസിയില്‍ ഓഗസ്റ്റ് 27ന്

Published on 25 August, 2016
ആവണിപ്പുലരി 2016' കേസിയില്‍ ഓഗസ്റ്റ് 27ന്

  മെല്‍ബണ്‍: കേസി കൗണ്‍സിലിന്റെ കീഴിലുള്ള ക്രാംന്‍ബണ്‍, നാരെവാറന്‍, ഹാലം, എന്‍ഡവര്‍ ഹില്‍സ്, ലിന്‍ ബ്രൂക്ക്, ക്ലൈഡ് തുടങ്ങിയ സ്ഥലത്തുള്ള മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേസി മലയാളി ഫോറത്തിന്റെ ഓണാഘോഷങ്ങള്‍ 'ആവണിപ്പുലരി 2016' ഓഗസ്റ്റ് 27നു (ശനി) രാവിലെ 9.30ന് ഹാംപ്ടണ്‍ പാര്‍ക്ക് റെന്‍ ആര്‍തര്‍ ഹാളില്‍ നടക്കും. 

രാവിലെ 9.30നു വിവിധ കലാപരിപാടികളോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്തനൃത്യങ്ങള്‍, സ്‌കിറ്റ്, ഒപ്പന, ക്ലാസിക്കല്‍ ഡാന്‍സ്, ഭരതനാട്യം, തിരുവാതിര, വഞ്ചിപ്പാട്ട്, ഗാനമേള തുടങ്ങിയവ അരങ്ങേറും. ഉച്ചയ്ക്ക് വിന്‍ഡാലൂ പാലസിലാണ് ഓണസദ്യ. പരിപാടികളില്‍ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിലെ പ്രതിനിധികളും കേസി മേയര്‍ സാം അസീസ്, കൗണ്‍സിലര്‍മാരായ അമാന്‍ഡ സ്റ്റാഫില്‍ഡണ്‍, ഡാമിയന്‍ റോസാരിയോ എന്നിവരും പങ്കെടുക്കും. 

മോര്‍ട്ട്‌ഗേജ് ബ്ലിസും പ്രൊഫൈന്‍ ബില്‍ഡിംഗ് ഗ്രൂപ്പുമാണ് ആവണിപ്പുലരിയുടെ മുഖ്യ പ്രായോജകര്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക