Image

റോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപം

Published on 25 August, 2016
റോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപം
ന്യു സിറ്റി, ന്യു യോര്‍ക്ക്: ഇന്ത്യാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് റോക്ക് ലാന്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 20 ശനിയാഴ്ച നടത്തിയ ഇന്ത്യാ ഡേ പരേഡ് ഒരു വഴിപാട് പോലെയായെന്നു പരക്കെ വിമര്‍ശനം.

ചുരുക്കം പേരാണ് ലൈബ്രറി മുതല്‍ ന്യു സിറ്റി കോര്‍ട്ട് ഹൗസ് വരെയുള്ള പരേഡിനെത്തിയത്. ഇത് ഇന്ത്യാക്കാരുടെ ശക്തി തെളിയിക്കുന്നതിനു പകരം ദൗര്‍ബല്യത്തിന്റെ ഉത്തമോദാഹരണമായി.

ക്ലാര്‍ക്‌സ്ടൗണ്‍ സൂപ്പര്‍വൈസര്‍ ജോര്‍ജ് ഹോമാനായിരുന്നു പരെഡ് ഗ്രാന്‍ഡ് മാര്‍ഷല്‍. സമാപന വേദിയായ കോര്‍ട്ട് ഹൗസിനു മുന്നിലെ വേദിയില്‍ നടന്ന സമ്മേളനത്തില്‍കൗണ്ടി എക്‌സിക്യൂട്ടിവ് എഡ് ഡെ, കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ ആനി പോള്‍, അസംബ്ലിമാന്‍ കെന്‍ സെബ്രോസ്‌കി, സ്റ്റേറ്റ് സെനറ്റര്‍ കാര്‍ലുച്ചി, ഐ.സി.എസ്. ആര്‍ പ്രസിഡന്റ് സതീഷ് ശ്രീധര്‍, ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, സെക്രട്ടറി അജിന്‍ ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പോള്‍ കറുകപ്പള്ളില്‍, ഇന്നസെന്റ് ഉലഹന്നാന്‍, മത്തായി പി. ദാസ്, വര്‍ഗീസ് ഉലഹന്നാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൗണ്ടി പോലീസിലേക്ക് അപേക്ഷകള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നും പരമാവധി യുവാക്കള്‍ ഈ അവസരം ഉപയോഗപ്പെടുത്തണം എന്നും ഷെറിഫ് ലൂയി ഫാല്‍ക്കൊ അഭ്യര്‍ഥിച്ചു.

റോക്ക് ലാന്‍ഡില്‍ പല മലയാളി അസോസിയേഷനുകളുമുണ്ടെങ്കിലും ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ നേത്രുത്വത്തില്‍ ഏതാനും പേര്‍ വന്നതൊഴിച്ചാല്‍വേറെ ആരെയും കണ്ടില്ല.

ഇതിനു ആരെയാണു പഴിക്കേണ്ടതെന്നറിയില്ല. പരേഡ് നടക്കുന്ന കാര്യം എത്ര പേര്‍ക്ക് അറിയാമിയിരുന്നു എന്നു സംശയിക്കണം. യാതൊരു പ്രചാരണവും പബ്ലിസിറ്റിയും ഇല്ലായിരുന്നു. സംഘടനകളുമായി സംഘാടകര്‍ ബന്ധപ്പെട്ടതുമില്ല.

സമ്മേളന വേദിയില്‍ 
ഐ.സി.എസ്. ആര്‍ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കുന്നതു കണ്ടു. ഒറ്റ മലയാളിയില്ല. റോക്ക് ലാന്‍ഡിലെ ഏറ്റവും വലിയ സമൂഹം മലയാളികളാണ്. പക്ഷെ അവര്‍ ഒന്നിനുമില്ല.

പരേഡില്‍ ജനം ഇല്ല, ഫ്‌ളോട്ടും ഇല്ല. ആകെ ഉണ്ടായിരുന്നത് ഐ.സി.എസ്. ആറിന്റെ പേര്‍ എഴുതിയ രണ്ട് ബലൂണുകളാണ്. അടുത്ത വര്‍ഷവും അതു തന്നെ വീര്‍പ്പിച്ച് കൊണ്ടു വരുമെന്ന് ഉറപ്പിക്കാം.

ഒരു മണിക്കൂറോളം ഗതാഗതം മുടക്കി ആളില്ലാത്ത ഒരു പരേഡ് നടത്തിയതു കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ? ആകെ ഉണ്ടായത് പേരു ദോഷം. ഇന്ത്യാക്കാര്‍ ഇത്രയേ ഉള്ളുവെന്നും ഇന്ത്യന്‍ സംസ്‌കാരം എന്നാല്‍ രണ്ടു ബലൂണ്‍ ആണെന്നും ജനം വിചാരിച്ചു കൊള്ളും.

പരേഡ് സമാപിച്ചകോര്‍ട്ട് ഹൗസിനു മുന്‍പില്‍ ടെന്റുകള്‍ ഉണ്ടായിരുന്നെങ്കിലും അവിടെ കച്ചവടം ഒന്നും ഉണ്ടായില്ല. കടുത്ത ചൂടില്‍ ഏതാനും പ്രസംഗവും പിന്നെ ചില ഡാന്‍സും പാട്ടും ഉണ്ടായി.

ഐ.സി.എസ്. ആറിന്റെ നേത്രുത്വത്തില്‍ തന്നെ സെപ്റ്റാംബര്‍ 10-നു നാനുവറ്റില്‍ ഇന്ത്യാ ഫെസ്റ്റിവല്‍ നടത്തുന്നുണ്ട്. കലാപരിപാടികളും റൈഡുകളും ഷോപ്പുകളും എല്ലാം അടങ്ങുന്ന മേള.

നല്ല കാര്യം. എന്നാല്‍ പിന്നെ ഈ പരേഡ് എന്ന പ്രഹസനം എന്തിന്? മേള പോരെ? ഇനി സ്വാതന്ത്യ ദിനാഘോഷം തന്നെ വേണമെന്നുണ്ടെങ്കില്‍ കോര്‍ട്ട് ഹൗസിനു മുന്‍പില്‍ പതാക ഉയര്‍ത്തലും മീറ്റിംഗും നടത്തിയാലുംമതി. അല്ലാതെ പരേഡ് നടത്തി പൊതു സമൂഹത്തിനു മുന്നില്‍ ഇന്ത്യാക്കാര്‍ അപഹാസ്യരാകണോ?
അതു പോലെ തന്നെ, എ.സി.എസ്. ആറില്‍ മലയാളികള്‍ക്ക് പ്രാതിനിധ്യം ഇല്ലാത്തതെന്താണ്? മലയാളികളെ അടുപ്പിക്കാത്തതോ മലയാളികള്‍ ചെല്ലാത്തതൊ? രണ്ടും ഉണ്ടാകാം.

എന്തായാലും അടുത്ത വര്‍ഷം മുതല്‍ പരേഡ് നടത്തുന്നുവെങ്കില്‍ അതില്‍പങ്കെടുക്കാന്‍ ആളുണ്ടാവുമെന്നുറപ്പ് വരുത്തണം. ഭാരത സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന ഫ്‌ളോട്ടുകള്‍ വേണം. ഇന്ത്യാക്കാരുടെ ശക്തിപ്രകടനം ആകണം അത്. അല്ലെങ്കില്‍ പരേഡ് ഉപേക്ഷിച്ച് മീറ്റിംഗ് മാത്രമാക്കണം. വെറുതെ ഗതാഗതം മുടക്കി നാട്ടുകാരുടെ വെറുപ്പ് എന്തിനു നേടണം?
റോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപംറോക്ക് ലാന്‍ഡിലെ ഇന്ത്യാ ഡേ പരേഡ് വഴിപാട് പോലെ ആയെന്ന് ആക്ഷേപം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക