Image

പരിശുദ്ധ കാതോലിക്ക ബാവായ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം

Published on 25 August, 2016
പരിശുദ്ധ കാതോലിക്ക ബാവായ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം
15 ദിവസം നീണ്ട് നില്‍ക്കുന്ന അപ്പോസ്‌തോലിക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് ന്യൂയോര്‍ക്കില്‍ വരവേല്‍പ്പ് നല്‍കി.

ഉച്ചക്ക് 3 മണിക്ക് ജെ എഫ് കെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന പരിശുദ്ധ കാതോലിക്ക ബാവായെയും, നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ Dr. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപോലീത്തയെയും നോര്‍ത്ത് ഈസ്‌ററ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപോലീത്തയുടെ നേതൃത്വത്തില്‍ മാനേജിഗ് കമ്മറ്റി അംഗങ്ങളും, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.

വെരി റെവ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, വെരി റെവ പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പ, ഭദ്രാസന സെക്രട്ടറി ഫാ. എം കെ കുറിയാക്കോസ്, ഫാ. കെ.കെ കുറിയാക്കോസ്, ഫാ പി എ ഫിലിപ്പ്, ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, ഫാ. എല്‍ദോ ഏലിയാസ്, ഫാ.എബി ജോര്‍ജ്ജ്, ഫാ. ജിസ് ജോണ്‍സണ്‍ സഭാ മാനേജിഗ് കമ്മറ്റി അംഗം ശ്രീ. പോള്‍ കറുകപ്പിള്ളില്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ശ്രീ. ഫിലിപ്പോസ് ഫിലിപ്പ്, ശ്രീ. വര്‍ഗീസ് പോത്താനിക്കാട്, ശ്രീ. മാത്തായി പാറക്കല്‍, ശ്രീ.തോമസ് ചാക്കോ, ശ്രീ. ഉമ്മന്‍ കാപ്പില്‍, ശ്രീ.സന്തോഷ് മത്തായി, ശ്രീമതി. എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ തുടങ്ങിയവര്‍ പരിശുദ്ധ ബാവായെ സ്വീകരിക്കുവാന്‍ എത്തിച്ചേര്‍ന്നിരുന്നു. 
പരിശുദ്ധ കാതോലിക്ക ബാവായ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം
പരിശുദ്ധ കാതോലിക്ക ബാവായ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക