Image

മിസിസ്സിപ്പിയില്‍ രണ്ടു കന്യാസ്ത്രീകള്‍ കുത്തേറ്റ് മരിച്ച നിലയില്‍

­പി.പി. ചെറിയാന്‍ Published on 25 August, 2016
മിസിസ്സിപ്പിയില്‍ രണ്ടു കന്യാസ്ത്രീകള്‍ കുത്തേറ്റ് മരിച്ച നിലയില്‍
ഡ്യൂറന്റ് (മിസിസ്സിപ്പി): മിസിസ്സിപ്പിയില്‍ താമസിച്ചിരുന്ന രണ്ടു കന്യാസ്ത്രീകളെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി വക്താവ് വാറന്‍ സ്‌ട്രെയ്ന്‍ സ്ഥീരീകരിച്ചു. ഇന്ന് (ഓഗസ്റ്റ് 24,വ്യാഴം) ഇവര്‍ പ്രാക്ടീസ് ചെയ്തിരുന്ന ക്ലിനിക്കില്‍ രാവിലെ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടേയും ശരീരത്തില്‍ കുത്തേറ്റ മുറിവുകളുണ്ടായിരുന്നതായി ഡ്യൂറന്റ് പോലീസ് ചീഫ് അറിയിച്ചു.

സിസ്റ്റര്‍ പോള മെറീന്‍, മാര്‍ഗരറ്റ് ഹെല്‍ഡ് എന്നിവരാണ് മരിച്ചത്. കത്തോലിക്ക ചാരിറ്റി ഓഫ് സിസ്റ്റേഴ്‌സ് അംഗമാണ് സിസ്റ്റര്‍ പോള. മില്‍വാക്കി സെന്റ് ഫ്രാന്‍സീസ് സിസ്റ്റേഴ്‌സ് അംഗമാണ് മാര്‍ഗരറ്റ്.

വീടനകത്ത് അതിക്രമിച്ച് കടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും, വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാര്‍ നഷ്ടപ്പെട്ടതായും ജാല്‍സന്‍ കാത്തലിക് ഡയോസിസ് സ്‌പോക്ക്‌സ് വുമണ്‍ മൗറീന്‍ സ്മിത്ത് പറഞ്ഞു.

വീട്ടില്‍ നിന്നും പത്തു മൈല്‍ അകലെയുള്ള ലക്‌സിംഗ്ടണ്‍ മെഡിക്കല്‍ ക്ലിനിക്കില്‍ നഴ്‌സസ് പ്രാക്ടീഷണര്‍മാരായി ജോലി ചെയ്യുകയായിരുന്നു രണ്ടു കന്യാസ്ത്രീകളും. അനേക വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഇരുവരുടേയും മരണം എല്ലാവരേയും ദുഖത്തിലാഴ്ത്തി. ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നു ഡയോസിസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 
മിസിസ്സിപ്പിയില്‍ രണ്ടു കന്യാസ്ത്രീകള്‍ കുത്തേറ്റ് മരിച്ച നിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക