Image

പരി: ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബ ധ്യാനയോഗവും സെപ്റ്റംബര്‍ 3, 4 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 25 August, 2016
പരി: ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബ ധ്യാനയോഗവും സെപ്റ്റംബര്‍ 3, 4 തീയതികളില്‍
ചിക്കാഗോ: ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരി: ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബ ധ്യാനയോഗവും 2016 സെപ്റ്റംബര്‍ 3, 4 (ശനി, ഞായര്‍) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. ഈ വര്‍ഷത്തെ പെരുന്നാളിനോടനുബന്ധിച്ച് വനിതാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത സുവിശേഷ പ്രാസംഗികനും ഫാമിലി കൗണ്‍സിലറുമായ ബഹു: ഡോ: എ. പി ജോര്‍ജ് അച്ചന്‍ (ന്യൂജേഴ്‌സി), ഷിജി അലക്‌സ് (ചിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ച്) എന്നിവര്‍ നയിക്കുന്ന കുടുംബ ധ്യാനയോഗവും ഉണ്ടായിരിക്കും.

ശനിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന ധ്യാനയോഗം വൈകുന്നേരം കുമ്പസാരത്തോടും സന്ധ്യാപ്രാര്‍ത്ഥനയോടും കൂടി സമാപിക്കും. ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് ബഹു: ഡോ എ. പി ജോര്‍ജ് അച്ചന്‍ വി: കുര്‍ബ്ബാന അര്‍പ്പിക്കും. വി: കുര്‍ബ്ബാനമധ്യേ ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. 12 മണിക്ക് നേര്‍ച്ച സദ്യയോടുകൂടി പെരുന്നാള്‍ സമാപിക്കും. പെരുന്നാളിലും ധ്യാനയോഗത്തിലും വിശ്വാസികള്‍ എല്ലാവരും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ അഭ്യര്‍ത്ഥിച്ചു.

ചിന്താവിഷയം "ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാല്‍ രണ്ടുപേര്‍ക്കും അവനോട് എതിര്‍ത്തുനില്‍ക്കാം, മുപ്പിച്ചരട് വേഗത്തില്‍ അറ്റുപോകയില്ല'(സഭാപ്രസംഗി 4:12)

കൂടുതല്‍ വിവരങ്ങള്‍ക്ക്: റീബാ വര്‍ഗീസ് (773 879 8202), സ്മിത ജോര്‍ജ് (708 653 6860), ജയ സക്കറിയ (630 242 6562), സൗമ്യ ബിജു (847 909 3644). ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക