Image

പത്തുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്സില്‍- മാതാവും കാമുകനും അറസ്റ്റില്‍

പി.പി.ചെറിയാന്‍ Published on 25 August, 2016
പത്തുവയസ്സുകാരിയെ  കൊലപ്പെടുത്തിയ കേസ്സില്‍- മാതാവും കാമുകനും അറസ്റ്റില്‍
ന്യൂമെക്‌സിക്കൊ: പത്തുവയസ്സുള്ള വിക്ടോറിയാ മാര്‍ട്ടന്‍സിനെ മയക്കുമരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ കേസ്സില്‍ മാതാവും കാമുകനും അറസ്റ്റില്‍.
അല്‍ബുക്വര്‍ക്ക് പോലീസ് ആഗസ്റ്റ് 25നാണ് സംഭവത്തെ കുറിച്ചു പുറം ലോകത്തെ അറിയിച്ചത്.

പത്താമത് ജന്മദിനം ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിന് ഒരു ദിവസം മുമ്പാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു മയക്കുമരുന്നു കുത്തിവെച്ചു കൊലപ്പെടുത്തിയത്.

ശരീരം വിവിധ ഭാഗങ്ങളാക്കി വെട്ടിനുറുക്കി ചാക്കില്‍ കെട്ടി തീവെച്ച നിലയിലായിരുന്നു.
ആഗസ്റ്റ് 24 ബുധനാഴ്ച നടന്ന സംഭവത്തിനുത്തരവാദികളായ മാതാവ് മുപ്പത്തിയഞ്ചു വയസ്സുള്ള മിഷേല്‍ മാര്‍ട്ടന്‍സ്, കാമുകന്‍ ഫാബിയന്‍ ഗൊണ്‍സാലസ്(31), എന്നിവരെ കൂടാതെ മറ്റൊരു കുടുംബാംഗമായ ജെസ്സിക്ക കെല്ലിയേയും(31) പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ഇത്രയും ക്രൂരമായ ഒരു കൊലപാതകം സര്‍വ്വീസിനിടയില്‍ ആദ്യമായാണ് കാണുന്നതെന്ന് പോലീസ് ചീഫ് ഗോര്‍ഡന്‍ ഈഡന്‍ ജൂനിയര്‍ പറഞ്ഞു.

ന്യൂമെക്‌സിക്കൊ ഗവര്‍ണ്ണര്‍ സൂസന്ന മാര്‍ട്ടിനസ് വിക്ടോറിയായുടെ കൊലപാതകത്തെ അണ്‍ സപീക്കബര്‍ ക്രൈം എന്നാണ് വിശേഷിപ്പിച്ചത്.

പത്തുവയസ്സുകാരിയെ  കൊലപ്പെടുത്തിയ കേസ്സില്‍- മാതാവും കാമുകനും അറസ്റ്റില്‍
പത്തുവയസ്സുകാരിയെ  കൊലപ്പെടുത്തിയ കേസ്സില്‍- മാതാവും കാമുകനും അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക